ഇടവ സംക്രമം ബുധനാഴ്ച രാത്രി12:11 ; ഇത് വിഷ്ണുപദി പുണ്യകാലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
ജ്യോതിഷരത്നം വേണു മഹാദേവ്
മേടംരാശിയിൽ നിന്ന് സൂര്യൻ ഇടവം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ഇടവ സംക്രമം. 1200 മേടം 31, 2025 മേയ് 14 ബുധനാഴ്ച രാത്രി 12 :11 മണിക്ക് തൃക്കേട്ട നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ വൃശ്ചികക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്താണ് ഈ സൂര്യസംക്രമം.
സൂര്യദേവൻ ഇടവം രാശിയിലേക്ക് പകരുന്ന ദിവ്യ മുഹൂർത്തം ഇക്കുറി അർദ്ധരാത്രിയിലായതിനാൽ വ്യാഴാഴ്ച പുലർച്ചെ സംക്രമപൂജ നടക്കും.
സൂര്യൻ സ്ഥിര രാശിയായ ഇടവത്തിൽ എത്തുന്നതിനാൽ ഈ സംക്രമം വിഷ്ണുപദി പുണ്യകാലമാണ്. ശത്രുവായ ശുക്രന്റെ ക്ഷേത്രത്തിലേക്കുള്ള മാറ്റം കാരണം സൂര്യന് ബലം കുറയും. പക്ഷേ ഗോചരാൽ ഇടവത്തിലെ സൂര്യൻ
മീനം, ധനു, ചിങ്ങം, കർക്കടകം കൂറുകളിൽ ജനിച്ചവർക്ക് ഗുണം ചെയ്യും. എന്നാൽ ഇടവം, തുലാം, മിഥുനം കൂറിൽ ജനിച്ചവർക്ക് ദോഷം വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ പ്രത്യേകം വഴിപാടുകൾ നടത്തണം. ഈ സംക്രമം കാരണം മേടം, കന്നി, വൃശ്ചികം, മകരം, കുംഭം രാശിയിൽ
ജനിച്ചവർക്ക് ദോഷഫലങ്ങളാകും കൂടുതൽ ലഭിക്കുക. ഓം നമഃ ശിവായ , ശിവ പഞ്ചാക്ഷര സ്തോത്രം , ശിവ അഷ്ടോത്തരം, ആദിത്യഹൃദയം എന്നിവ വ്യാഴാഴ്ച രാവിലെ ജപിക്കുന്നത്
ദോഷശാന്തിക്ക് നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവ പഞ്ചാക്ഷര സ്തോത്രം കേൾക്കാം:
ജ്യോതിഷരത്നം വേണു മഹാദേവ്,
+91 9847475559
Story Summary: Importance of Edava Ravi Sankraman
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved