മീനസംക്രമം വെള്ളിയാഴ്ച വൈകിട്ട് 6:50 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
ജ്യോതിഷരത്നം വേണു മഹാദേവ്
കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ
പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമണം. 1200 കുംഭം 30-ാം തീയതി (2025 മാർച്ച് 14) വെള്ളിയാഴ്ച വൈകിട്ട് 6:50 ന് ഉത്രം നക്ഷത്രം രണ്ടാം പാദത്തിൽ കന്നിക്കൂറിലാണ് മീന സംക്രമം നടക്കുക. സൂര്യദേവൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ വിശിഷ്ട മുഹൂർത്തം ഇത്തവണ വൈകിട്ട് ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെയായതിനാൽ അപ്പോൾ തന്നെ സംക്രമ പൂജ നടക്കും. ഈ സമയത്ത് വീട്ടിലെ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. സംക്രമം ഉത്രം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും കന്നിക്കൂറിൽ ജനിച്ചവരും സംക്രമ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. സംക്രമ സമയത്ത് അതായത് 6:50 മുതൽ 7:50 മണി വരെ എല്ലാവരും ദോഷാധിക്യമുള്ള നക്ഷത്രക്കാർ പ്രത്യേകിച്ച് ദീപം തെളിച്ച് ഗണപതി, ആദിത്യൻ, ശിവൻ, വിഷ്ണു അവതാര മൂർത്തികൾ എന്നിവരെ പ്രാർത്ഥിക്കുന്നത് ഈ മാസം തടസ്സങ്ങൾ നീങ്ങാനും ശുഭകാര്യങ്ങൾ നടക്കാനും ഉത്തമമാണ്.
ദാമ്പത്യ പ്രശ്നങ്ങൾ, രോഗങ്ങൾ, മനോവിഷമം, അപകടം എന്നിവ ഒഴിവാക്കാൻ സുദർശന മന്ത്രപുഷ്പാഞ്ജലി, ഹോമം, സുദർശന മന്ത്രജപം, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ മന്ത്രജപം, ജലധാര എന്നിവ നടത്തുന്നത് നല്ലതാണ്. മീന സംക്രമം ആഗ്നേയപൂജയ്ക്കും
സൂര്യപ്രീതികരമായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്.
ആദിത്യ സ്തുതി
അസ്യ ശ്രീ ആദിത്യഹൃദയ മഹാമന്ത്രസ്യ
അഗസ്തീശ്വര ഭഗവാൻ ഋഷി: അനുഷ്ടുപ്പ് ഛന്ദ:
ശ്രീ ആദിത്യാത്‌മാ സൂര്യനാരായണോ ദേവത:
സൂര്യം സുന്ദര ലോകനാഥമമൃതം വേദാന്ത സാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈക ചിത്തം സ്വയം
ഇന്ദ്രാദിത്യ നരാധിപം സുരഗുരും ത്രൈലോക്യവന്ദ്യം
വിഷ്ണു ബ്രഹ്മ ശിവ സ്വരൂപ ഹൃദയേന വന്ദേ സദാ ഭാസ്കരം
ഭാനോ ഭാസ്കര മാർത്താണ്ഡ ഛണ്ഡ രശ്മേ ദിവാകരോ
ആയുരാരോഗ്യ ഐശ്വര്യം. വിദ്യാം ദേഹി നമോസ്തുതേ.
അന്യത ശരണം നാസ്തി ത്വമേവ ശരണം മമ .
തസ്മാദ് കാരുണ്യ ഭാവേന രക്ഷ രക്ഷ മഹാപ്രഭോ
ശിവശക്തി കവച മന്ത്രം
ഹ്രീം ഓം ഹ്രീം നമഃ ശിവയ (108 ഉരു ജപം)
വിഷ്ണു സഹസ്രനാമത്തിന്റെ ധ്യാനം, നാരായണ കവചം, എന്നിവ ജപിക്കുന്നതും ഗുണകരം. ഉദയ സൂര്യനെ നോക്കി ആദിത്യജപം, മാസത്തിൽ ഒരു ഞായറാഴ്ച ആദിത്യപൊങ്കാല, ശ്രീകൃഷ്ണന് പാല്പായസം എന്നിവ നടത്തുന്നതും ഉത്തമം.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Importance of Meena Ravi Sankraman
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved