Monday, 21 Apr 2025
AstroG.in

ഏത് പ്രാർത്ഥനയും അതിവേഗം ഫലിക്കുന്ന  പത്താമുദയത്തിന് ജപിക്കാൻ മന്ത്രങ്ങൾ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
മേട വിഷുപ്പുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്ന
ദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ പത്താമുദയം മത്സ്യമാംസാദി ത്യജിച്ച് വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ഉത്തമമാണ്.
തലേന്ന് വ്രതം തുടങ്ങണം. മദ്ധ്യാഹ്‌നത്തിൽ ഊണും രാവിലെയും വൈകിട്ടും ലഘുഭക്ഷണവും കഴിക്കാം. ഈ രണ്ട് ദിവസവും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. രാവണവധം കഴിഞ്ഞ് ലോകം മുഴുവനും ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ സ്മരണയ്ക്കാണ് പത്താമുദയം ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നു. സമ്പത്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാഥനായ കുബേരന്റെ അവതാരദിനമായും പത്താമുദയത്തെ വിശേഷിപ്പിക്കുന്നു. 2025 ഏപ്രിൽ 23 നാണ് മേടപ്പത്ത് അഥവാ പത്താമുദയം.

ഏതൊരു മംഗളകാര്യത്തിനും ഈ ദിവസം ശുഭകരമാണ്. പുതിയ സംരംഭം തുടങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പത്താമുദയം നല്ല ദിവസമാണ്. സൂര്യഭഗവാനെ സ്മരിച്ച് ഈ ദിവസം ചെയ്യുന്ന ഏതു കർമ്മവും പൂർണ്ണ വിജയമാകുമെന്നാണനുഭവം. പൂജാകർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും മാത്രമല്ല ഈ ദിനം തുടങ്ങുന്ന ഏതു പുതിയ കാര്യങ്ങൾക്കും പൂർണ്ണ ഫലപ്രാപ്തിയുണ്ട്. സൂര്യചൈതന്യം പൂർണ്ണാനുഗ്രഹ കലയായി പ്രവഹിക്കുന്ന ദിവസമാണ് പത്താമുദയം. ഈ ദിവസം സൂര്യമണ്ഡലത്തിലൂടെ എല്ലാ മൂർത്തികളും അനുഗ്രഹം ചൊരിയുന്നു. പ്രഭാതത്തിൽ കുളിച്ച് ഓം ഘൃണി സൂര്യദിത്യ എന്ന് 108 പ്രാവശ്യം ജപിച്ചാൽ ദുരിതങ്ങളകലും. ഉത്തമനായ കർമ്മിയെക്കൊണ്ട് ഈ ദിവസം ഗായത്രിഹോമം ചെയ്യിച്ചാൽ അളവറ്റ സുകൃതം ലഭിക്കും. ധനാഭിവൃദ്ധിക്ക് ലക്ഷ്മീപൂജയും വൈശ്രവണ പൂജയും ഈ ദിവസം ചെയ്യിപ്പിക്കുക.

ഏതൊരു ദേവീദേവന്മാരുടെയും പൂജാകർമ്മങ്ങൾ
വേഗം ഫലിക്കുന്ന ദിനമാണ് പത്താമുദയം. അന്ന് 2 നേരവും 1008 വീതം ഗായത്രിയും പ്രണവമന്ത്രവും അഷ്ടക്ഷരമന്ത്രവും പഞ്ചാക്ഷരമന്ത്രവും ജപിക്കുന്നത് ഏറെ നല്ലതാണ്. സാധാരണക്കാർ നിശ്ചയമായും പത്താമുദയ ദിവസം വ്രതമെടുത്ത് അവരുടെ ഇഷ്ടദേവനെ പ്രാർത്ഥിക്കണം. ഇഷ്ടദേവതാസങ്കൽപ്പം ഇല്ലാത്തവർ
ഓം നമോ നാരായണായ എന്ന മന്ത്രം പരമാവധി ജപിക്കുക. പാപശാന്തിക്കും വിഘ്‌നം നീങ്ങാനും ദുരിതമകലാനും പ്രയോജനപ്പെടും. പത്താമുദയദിവസം വ്രതമെടുത്ത് അരയാലിന് 21 പ്രദക്ഷിണം ചെയ്താൽ മുൻജന്മപാപം പോലും മാറും. ഈറനോടെ ചെയ്യുന്നത് നല്ലതാണ്. പാപശാന്തിക്ക് 21 പ്രാവശ്യം തടസം നീങ്ങുന്നതിന് 18 പ്രാവശ്യവും കാര്യവിജയത്തിന്
36 പ്രാവശ്യം ഇതാണ് പ്രദക്ഷിണക്രമം.
ധന ക്ലേശങ്ങൾ മാറാൻ ഈ ദിവസം മുതൽ ജപിച്ചു തുടങ്ങേണ്ട കുബേരമന്ത്രങ്ങളും പത്താമുദയത്തിന് ജപിക്കേണ്ട മറ്റ് വിശേഷപ്പെട്ട  മന്ത്രങ്ങളും വിവരിക്കുന്ന വീഡിയോ കാണുക. പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും മാത്രമല്ല ഈ ദിവസം തുടങ്ങുന്ന പുതിയ കാര്യങ്ങൾക്കും പൂർണ്ണഫലപ്രാപ്തി ഉണ്ട്:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Importance of Pathamudayam
and it’s Rituals

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!