മിഥുനത്തിലെ കൃഷ്ണ പ്രദോഷം ബുധനാഴ്ച; മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ അനേകം ഫലം
തരവത്ത് ശങ്കരനുണ്ണി
ശ്രീ പരമേശ്വര പ്രീതി നേടാൻ പല വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിൽ സന്ധ്യയ്ക്ക് വരുന്ന പ്രദോഷം.
2024 ജൂലായ് 3 നാണ് മിഥുനമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം. ശിവപാർവ്വതിമാരുടെ മാത്രമല്ല എല്ലാ ദേവീ ദേവന്മാരുടെയും പ്രീതി നേടാൻ ഉത്തമമായ പ്രദോഷ വ്രതം നോറ്റാൽ ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹം, സന്താനസൗഭാഗ്യം തുടങ്ങിയവയെല്ലാം കരഗതമാകും.
പ്രദോഷ സന്ധ്യയിൽ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ഈ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യം ഉണ്ടാകും. അതിനാലാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മറ്റ് എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കുക.
അസ്തമയത്തിന് തൊട്ടുമുമ്പും പിൻപുമായി വരുന്ന ഒന്നരമണിക്കൂർ വീതമുള്ള സമയമാണ് പ്രദോഷവേള; വൈകിട്ട് ഏകദേശം 4.30 മുതൽ 7:30 മണിവരെയുള്ള സമയം. ഇങ്ങനെ നിത്യവും പ്രദോഷവേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന പ്രദോഷം സവിശേഷവും ശിവപ്രീതികരവുമാണ്. പ്രദോഷവ്രതം ഉപവാസമായി അനുഷ്ഠിക്കണം. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ നാൾ രാവിലെ കുളിച്ച് ശുദ്ധമായി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
കൂവളമാല, പിന്‍വിളക്ക് വഴിപാടുകള്‍ കഴിപ്പിക്കണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് വ്രതം പൂര്‍ത്തിയാക്കണം. പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കണം. പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ സദാ ജപിക്കണം. ശിവഅഷേ്ടാത്തര ശതനാമാവലി, ശിവസഹസ്രനാമം, ഉമാ മഹേശ്വര സ്തോത്രം, പ്രദോഷ സ്തോത്രം, ദാരിദ്ര്യ ദു:ഖ ദഹന സ്തോത്രം, പഞ്ചാക്ഷര സ്തോത്രം, ശങ്കരധ്യാന പ്രകാരം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ഭഗവാൻ്റെ അതിമനോഹരമായ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷനാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം കേൾക്കാം:
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340
Story Summary: Significance of Sukla Paksha Pradosha Viratham on 2024 May 20 Monday
Copyright 2024 Neramonline.com. All rights reserved