Thursday, 21 Nov 2024
AstroG.in

2024 നവംബർ മാസത്തിലെഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2024 നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
അകാരണ ഭയം ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തീകരിക്കുവാൻ കാലതാമസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോവണം വിവാഹാലോചനകൾ മന്ദഗതിയിലാവും. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ച നിർബന്ധം. അരോഗ്യ
കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

ഇടവക്കൂറ്
( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
മനസ്സിന് ആത്മമ്പലം കൂടും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകും. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മീയ ബലവും ബുദ്ധിയും കൊണ്ട് അതിനെ അതിജീവിക്കാൻ കഴിയും. വിവാദവിഷയങ്ങളിൽ നിന്നും കഴിയുന്നതും മാറി നിൽക്കണം. സ്വന്തക്കാരുടെ കട ബാധ്യത തലയിൽ വരാതെ സൂക്ഷിക്കണം.

മിഥുനക്കൂറ്
( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
ലാഭകരമായ സംഗതികൾ ധാരളമുണ്ടാകും. തൊഴിൽ സ്ഥലത്തെ അലോസരമായ കാര്യങ്ങൾക്ക് പരിഹാരം കാണും. ശത്രുക്കൾ സൃഷ്ടിക്കുന്ന പീഡകൾക്ക് വലിയ ശമനമുണ്ടാകും. കടബാധ്യതകൾ തീർക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നത് ആശ്ചര്യത്തിന് കാരണമാകും. ഔദ്യോഗിക തലത്തിലുള്ള വിഷമം കുറയും. ധനക്ലേശങ്ങൾ തരണം ചെയ്യും.

കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം)
സാമ്പത്തികമായി ചിലവുകൾ വർദ്ധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ പലതരം തടസ്സങ്ങളും ഉണ്ടാകും. വ്യാപാരരംഗത്ത് മികച്ച ലാഭമുണ്ടാക്കാൻ കഠിനപ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം നന്നല്ല. ഹൃദ്രോഗികൾ ആഹാര കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം. ദാമ്പത്യ ക്ലേശത്തിന് സാധ്യത ഉണ്ടെങ്കിലും പരസ്പര വിട്ടുവീഴ്ചകളിലൂടെ തരണം ചെയ്യും.

ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്തി സമ്മാനിക്കും. ആസ്മ, അലർജി , അസ്ഥി രോഗങ്ങൾ എന്നിവ ഉള്ളവർ ആരോഗ്യപരമായ കാര്യങ്ങളിൽ വളരെ കൂടുതൽ ശ്രദ്ധിക്കുക. യാത്രാക്ലേശങ്ങൾ ഉണ്ടായേക്കാം. വീടിൻ്റെ അറ്റകുറ്റപണികൾ ചെയ്യാൻ സാധിക്കും. ഭരണ രംഗത്തുള്ളവർക്ക് പ്രതിയോഗികളുടെ വിമർശനങ്ങൾ നേരിടേണ്ടി വരും. തദ്വാരയുണ്ടാകുന്ന അസ്വസ്ഥതകൾ വല്ലാതെ ബുദ്ധിമുട്ടിക്കും.

കന്നിക്കൂറ്
( ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിട്ടി , വായ്പ എന്നിവ ലഭിക്കും. എന്നാൽ ചിലവ് വളരെ അധികരിക്കും. വാഹനവുമായി ബന്ധപ്പെട്ട ചില അറ്റകുറ്റ പണികൾ ആവശ്യമായി വരും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. കലാകാരന്മാർക്കും പൊതുപ്രവർത്തകർക്കും കഠിനമായ പരിശ്രമത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കാനിടയാകും. കുടുംബക്ഷേമം ലക്ഷ്യമാക്കി പരിശ്രമിക്കും.ആരോഗ്യത്തിർ ശ്രദ്ധ വേണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. വ്യാപാര വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വിപരീതമായ ചില അനുഭവങ്ങൾ ഉണ്ടാകും ആഢംബരവസ്തുക്കൾക്ക് വേണ്ടി പണം ചെലവാക്കും. വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും. നിസ്സാരകാര്യങ്ങൾക്ക് വരെ അഹോരാത്രം പ്രയത്നം വേണ്ടി വരും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരണങ്ങൾ നടത്തരുത്. അസുഖങ്ങൾ ഒട്ടുമേ അവഗണിക്കരുത്. സാമ്പത്തികമായ ക്രയവിക്രയങ്ങൾ ശ്രദ്ധിച്ച് ചെയ്യണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്തമായ പരിശ്രമം വേണ്ടി വരും. അസുഖങ്ങളാൽ ദുഃശീലങ്ങൾ ഒഴിവാക്കും. മാതാപിതാക്കളുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും അനാവശ്യ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം.

ധനുക്കൂറ്
( മൂലം , പൂരാടം , ഉത്രാടം 1/4 )
നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയമുണ്ടാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവ ഫലം സൃഷ്ടിക്കും. സുഹൃദ് സദസ്സിൽ ആദരവും പ്രവർത്തന പഥങ്ങളിൽ വിജയവും ഉണ്ടാകും. സുപ്രധാനമായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും.

മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗവേഷകർക്കും ശാസ്ത്രഞ്ജർക്കും വിദ്യാർത്ഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ വളരെ ആശ്വാസം തോന്നും. ചികിത്സകളാലും ഈശ്വരപ്രാർത്ഥന വഴിയും സന്താനഭാഗ്യമുണ്ടാകും.

കുംഭക്കൂറ്
( അവിട്ടം 1/2 , ചതയം, പൂരൂരുട്ടാതി 3/4 )
സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിക്കാൻ അവസരം ലഭിക്കും. പുണ്യ-തീർത്ഥ ദേവാലയ യാത്രകൾക്ക് അവസരങ്ങൾ വന്നു ചേരും. പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും ആരോഗ്യം നല്ല രീതിയിൽ ശ്രദ്ധിക്കണം. ശത്രുക്കളെ കരുതിയിരിക്കുക
അപ്രധാന കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി രേവതി)
ആരോഗ്യ സംരംക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അഹോരാത്രം പ്രവർത്തിക്കും. അനാവശ്യകാര്യങ്ങൾക്കുള്ള പരിഭ്രമം ഒഴിവാക്കണം. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവ പാടില്ല. അസുഖങ്ങൾ അവഗണിക്കരുത്.

ജ്യോതിഷി പ്രഭാസീന സി പി
+91 9961442256

Email ID: prabhaseenacp@gmail.com




Summary: Monthly (2024 November) Star predictions based on moon sign by Prabha Seena

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!