Saturday, 23 Nov 2024
AstroG.in

2024 ഒക്ടോബർ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2024 ഒക്ടോബർ 1 മുതൽ 31 വരെയുള്ള
ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4
കഠിനാദ്ധ്വാനത്താൽ ജീവിത നിലവാരം വർദ്ധിക്കും. കുടുംബ സംരംക്ഷണ ചുമതല ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. സങ്കീർണ്ണമായ ചില പ്രശ്നങ്ങൾ ലാഘവത്തോടു കൂടി അഭിമൂഖീകരിക്കുവാൻ അവസരമുണ്ടാകും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. സാമ്പത്തിക കാര്യത്തിൽ കൂടുതലായി ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമായി വരും.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സങ്കീർണ്ണമായ വിഷയങ്ങളിൽ സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടലുകൾ വഴി അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ കഴിയും. അപ്രതീക്ഷിതമായി പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. ഈശ്വര പ്രാർത്ഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളാകും. കീഴ് ജീവനക്കാർ വരുത്തി വച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. ജീവിതപങ്കാളിയുടെ തൊഴിൽ പരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേകം ഈശ്വരപ്രാർത്ഥനകൾ നടത്തും

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരങ്ങൾ ലഭിക്കും. ഉത്തരവാദിത്വമുള്ള പുത്രൻ്റെ സമീപനത്തിൽ ആശ്വാസവും സമാധാനവും തോന്നും അർത്ഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും ചിന്തകളും പുതിയ സാദ്ധ്യതകൾക്ക് വഴിയൊരുക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാവാൻ അവസരമുണ്ടാകും . മക്കളുടെ വിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതി പൂർത്തികരിക്കുവാൻ സാധിക്കും വിമർശനങ്ങൾ നിഷ്പ്രയാസം അതിജീവിക്കും. മാറ്റിവച്ച വിദൂര തീർത്ഥയാത്ര സഫലമാക്കാൻ കഴിയും . സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിതമായി ചെലവുകൾ വർദ്ധിക്കും. രക്തസമർദ്ദത്താൽ മുൻകോപം വർദ്ധിക്കുന്നത് നിയന്ത്രിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യതയുള്ള സമീപനത്തിലൂടെ സാദ്ധ്യമാകും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുവാൻ ഉപകരിക്കും. ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുന്നതു വഴി സാമ്പത്തിക അച്ചടക്കമുണ്ടാകും. പുതിയ കർമ്മ പദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും അതിൻ്റെ സാമ്പത്തിക ചുമതലയിൽ നിന്നും പിൻമാറുകയാണ് നല്ലത്. കുഴപ്പം ചെയ്യുന്ന സുഹൃത് ബന്ധത്തിൽ നിന്നും പിൻമാറുവാനുള്ള യുക്തി ഭാവിയിൽ ഗുണകരമാകും.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
മേലധികാരികളിൽ നിന്നും അതൃപ്തികരമായ ചില കാര്യങ്ങൾ കേൾക്കുവാനിടവരുമെങ്കിലും അതിൽ പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. വിദ്യാർത്ഥികൾ അലസത ശ്രദ്ധക്കുറവ് എന്നിവ വരാതെ നോക്കണം. ഭൗതിക ജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. ആരുടെയും മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണമായ വിജയം ഉണ്ടാകും നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കാര്യത്തിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത നേടും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. സ്വയം നിക്ഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്.

ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1/4 )
നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും വിശ്വാസവും ഉണ്ടാകും. പരീക്ഷയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയശതമാനം ഉണ്ടാകും അർഹമായ പിതൃസ്വത്ത് രേഖാപരമായി തന്നെ ലഭിക്കും. അർപ്പണ മനോഭാവവും സുതാര്യതയും പുതിയതായി തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറിക്കിട്ടും. ദാനകർമ്മങ്ങൾ ചെയ്യും. സ്വജനങ്ങളുടെ സഹായം വർദ്ധിക്കും. എന്നാൽ അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. ഈശ്വര ചിന്തകൾ വർദ്ധിപ്പിക്കണം. കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. ഉദര സംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കും. ആരോഗ്യത്തിൽ മികച്ച ശ്രദ്ധവേണം. പാഴ്ചിലവുകൾ നിയന്ത്രിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4)
അലസത വെടിയണം സാമ്പത്തിക ഇടപാടിലെ തർക്കം വർദ്ധിക്കാതെ നോക്കണം. വഞ്ചനയിൽ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധവേണം ശത്രു മിത്രഭേദമന്യേ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത്. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനം ഒഴിവാക്കണം. അസുഖങ്ങൾ നിസ്സാരമായി കാണരുത്. പല എതിർപ്പുകളും ഉണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിനെയെല്ലാം അതിജീവിക്കും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
നിസ്സാരകാര്യങ്ങൾക്ക് പോലും കഠിനപ്രയത്നം വേണ്ടി വരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത്. വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കും. വ്യാപാരത്തിൽ വലിയ മാന്ദ്യം അനുഭവപ്പെടും. സാമ്പത്തികമായ പരാധീനകളാൽ ജീവിതച്ചെലവ് നിയന്ത്രിക്കുവാനിടവരും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. വാക് ദോഷം വരാതെ നോക്കണം.

ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com


Summary: Monthly (2024 October ) Star predictions based on moon sign by Prabha Seena

error: Content is protected !!