2024 സെപ്തംബർ മാസത്തിലെ ഗുണദോഷ ഫലങ്ങൾ
ജ്യോതിഷി പ്രഭാസീന സി പി
2024 സെപ്തംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്
ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ഉത്തരവാദിത്വങ്ങൾ കൂടും. മേലധികാരികളുടെ പ്രീതി ലഭിക്കും. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുക വഴി കാര്യവിജയം നേടാനാകും. പഴയ സുഹൃത് ബന്ധം പുതുക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സഹോദരങ്ങളുമായി കലഹത്തിന് വളരെ സാധ്യതയുണ്ട് ശത്രുക്കളെ കരുതിയിരിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
വിചാരിക്കുന്ന കാര്യം നടക്കാൻ കാലതാമസം നേരിടും. അനാവശ്യ യാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും. വാക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ മനോസുഖം ഇല്ലാതാക്കും. മാതാവിൻ്റെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ വേണ്ടിവരും. പരിചയക്കാരുടെ സഹായം ലഭിക്കും. നാവു ദോഷങ്ങൾ പരിഹരിക്കാൻ നോക്കണം.
മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ജോലി ഭാരം വർദ്ധിക്കും. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും. പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. ഏഷണികളിൽ വീഴരുത് അനാവശ്യ കാര്യങ്ങൾക്കായി അലച്ചിലുകൾ ഉണ്ടാകും. രേഖകളില്ലാതെ പണമിടപാട് അരുത്.
കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം, ആയില്യം )
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. കൂടുതൽ യാത്രകൾ വേണ്ടി വരും ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം. സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ട് പോകും.
ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
മേലുദ്യോസ്ഥരുടെ കാർക്കശ്യ സ്വാഭാവം മാനസികമായ കടുത്ത സമ്മർദ്ദങ്ങൾക്ക് ഇടയാക്കും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവ ഫലം കുറയും. അനാവശ്യ ഭയവും മന:പ്രയാസവും നേരിടും. കൂടുതൽ അടുത്ത് ഇഴപഴകുന്നവരുമായി കുറച്ച് അകലം പാലിക്കുന്നത് നന്നായിരിക്കും. സാമ്പത്തികമായ ചില കാര്യങ്ങളിൽ ഒട്ടുംതന്നെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കും.
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾക്ക്
വേണ്ടി കൂടുതൽ അലച്ചിൽ ഉണ്ടാകും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ല. തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങൾ വന്നു ചേരും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക. പണം, ആഭരണം നഷ്ടപ്പെടാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കണം.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ജോലിയിൽ നിന്നും വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ അധികരിക്കും ജോലി ഭാരം കൂടുമെങ്കിലും തന്മയത്വത്തോടെ അവ ചെയ്തു തീർക്കും. വിദഗ്ദ്ധരുടെ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. ആദ്ധ്യാത്മിക ആത്മീയ ജ്ഞാനത്താൽ വൈരഗ്യബുദ്ധി ഉപേക്ഷിക്കും
പ്രായാധിക്യമുള്ളവരുടെ അടിയന്തരമായ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിവാഹാലോചനകൾ തകൃതിയായി നടക്കും. ആരോഗ്യ സംരംക്ഷണത്തിന് വളരെയധികം ഊന്നൽ കൊടുക്കും. ചില സുഹൃത്ബന്ധങ്ങൾ ശരിയായ വഴിക്കെല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും. മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കും. പൊതു പ്രവർത്തനങ്ങളിൽ താല്പര്യം വർദ്ധിക്കും. പക്ഷഭേദമില്ലാതെയുള്ള എല്ലാവിധ പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും. പിതൃ സ്വത്തിൻ്റെ അവകാശം നേടിയെടുക്കും.
ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4 )
നിശ്ചയദാർഡ്യത്തോടു കൂടിയ പ്രവർത്തനങ്ങൾക്ക്
ഫലം ലഭിക്കും. ദീർഘകാല മോഹങ്ങൾ സഫലമാകും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചില പ്രമുഖരുടെ വാക്കുകൾ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഭക്തിനിർഭരമായ പുണ്യതീർത്ഥ – ദേവാലയ യാത്ര മന:സമാധാനത്തിന് വഴിയൊരുക്കും.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
നിസ്സാര കാര്യങ്ങൾക്കുപോലും വെപ്രാളവും പരിഭ്രമവും. പ്രകടിപ്പിക്കും. മനസ്സിൽ അശുഭ ചിന്തകൾ നിറയും. അകാരണമായ ഭയം ഉണ്ടാകും. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. കർമ്മരംഗത്ത് അലസത വരാതെ നോക്കണം മേലധികാരികളോട് തർക്കത്തിന് പോകരുത്. പരസ്പരമുള്ള എല്ലാ കുറ്റപ്പെടുത്തലുകളും
വീട്ടിനുള്ളിൽ എന്ത് വിലകൊടുത്തും ഒഴിവാക്കണം.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യവഹാരത്തിൽ കാലതാമസം നേരിടേണ്ടി വരും. കോപം നിയന്ത്രണ വിധേയമാക്കണം. ചില അവസരങ്ങളിൽ മറ്റുള്ളവരോട് പൊട്ടിത്തെറിക്കുന്നത് വർ പ്രശ്നങ്ങൾക്ക് കാരണമായിത്തീരും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ
വേഗം പറഞ്ഞു തീർക്കെണം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥത കൂടുതൽ വളരാൻ അനുവദിക്കരുത് പിന്നീട് ദു:ഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങളെടുക്കുക.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി)
ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. പെട്ടെന്നുള്ള ക്ഷോഭം നിരവധി ശത്രുക്കളെ സൃഷ്ടിക്കും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ കിട്ടയതിനാൽ അഭിമാനിക്കും. ബിസിനസ് രംഗത്ത് കാലോചിതമായ മാറ്റങ്ങൾ വരുത്തും. വിദ്യാർത്ഥികൾ ആത്മാർത്ഥമായി തന്നെ പഠനത്തിൽ ശ്രദ്ധ ചെലുത്തും. ഉദ്ദേശ ശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി വഴി മറ്റുള്ളവർക്ക് മാതൃകയായിത്തീരും.
ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com
Summary: Monthly (2024 September ) Star predictions based on moon sign by Prabha Seena
Copyright 2024 Neramonline.com. All rights reserved