Sunday, 2 Feb 2025
AstroG.in

2025 ഫെബ്രുവരി മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2025 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സ്വജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കും. വാഹനയോഗം കാണുന്നു. അന്യാധീനപ്പെടുന്നു എന്ന് കരുതിയ ഭൂമിയോ ധനമോ കൈവശം വന്നു ചേരും. കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും കൂടുതൽ ഉണ്ടാകും. വസ്തു സംബന്ധമായി ചില അനുകൂല തീരുമാനങ്ങൾ വരും. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യുന്നതാണ്. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. യാത്രാവേളകൾ കരുതലോടെയാവണം. ജീവിത വിജയത്തിന് വേണ്ടി അങ്ങേയറ്റം പ്രവർത്തിക്കും വിവാഹകാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം. സുദീർഘമായ ചർച്ചയാൽ അബദ്ധധാരണകൾ ഒഴിഞ്ഞു പോകും.

മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4)
മുൻകോപം മൂലം ചില അനർത്ഥങ്ങൾക്ക് ഇടവരും. സുഹൃത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കുന്നതല്ല. അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട് ഭക്ഷണ ക്രമീകരണങ്ങളിൽ നിഷ്കർഷത വേണ്ടി വരും.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങൾ സദാ അലട്ടിക്കൊണ്ടിരിക്കും. ചിലവുകൾ അധികരിക്കും. പുതിയ കരാർ ജോലിയിൽ സാമ്പത്തിക നേട്ടം കുറയും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. ബന്ധുമിത്രാദികൾ മനസ്സിന് ഇഷ്ടപ്പെടാത്ത രീതിയിൽ പ്രവർത്തിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആരോഗ്യകാര്യങ്ങളിൽ മികച്ച ശ്രദ്ധ ആവശ്യമുണ്ട്. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള അമിതമായ ഇടപാടുകൾ കാരണം അബദ്ധങ്ങൾ വന്നു ചേരും. ഈശ്വരപ്രാർത്ഥനകളാൽ ആപൽഘട്ടങ്ങൾ തരണം ചെയ്യും. സുതാര്യ സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യണം.

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം, ചിത്തിര 1/2)
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. സാമ്പത്തിക കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വിട്ടു വീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കാം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആരോഗ്യ സ്ഥിതി മോശമാകാനിടയുണ്ട്. ആരോഗ്യത്തിൽ മികച്ച ശ്രദ്ധ വേണം. സാമ്പത്തിക ബാധ്യത വരുത്തുന്ന
എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഉറ്റ സുഹൃത്തുക്കളുമായി അകന്ന് കഴിയേണ്ടതായി വരും. ലഭിക്കേണ്ട സഹായത്തിന് കാലതാമസ്സം ഉണ്ടാകും സ്ഥാനമാനങ്ങളും പദവിയും നിലനിർത്താൻ നന്നെ പ്രയാസപ്പെടേണ്ടി വരും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടുന്നതാണ്. എന്നാൽ ആലോചന ഇല്ലാതെയുള്ള പ്രവൃത്തികൾ ദോഷം ചെയ്യും. ചിലവുകളിലും ആർഭാടങ്ങളിലും നിയന്ത്രണം വേണം. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ദൂരയാത്രകൾ കരുതലോടെയാവണം. പാരമ്പര്യ വ്യവസായങ്ങളോടു താല്പര്യം തോന്നും. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കാൻ കഴിയുന്നതാണ്.

ധനുക്കൂറ്
( മൂലം , പൂരാടം , ഉത്രാടം 1/4 )
പരോപകാരം ചെയ്യാനുള്ള മനസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരക്ഷണച്ചുമതല മറക്കരുത്. വിദ്യാർത്ഥികൾ ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയ ഉപേക്ഷിക്കണം. സാമ്പത്തിക നില തൃപ്തികരമാവില്ല. വിലയുള്ള വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാദ്ധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകരമായി കൂടുതൽ ശ്രദ്ധിക്കണം. എടുത്തു ചാട്ടം വേണ്ട. വാക് തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം

മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല ആരോഗ്യ ശ്രദ്ധ വേണം. ഔദ്യോഗിക രംഗത്ത് അധികാര പദവിയും ഒപ്പം അദ്ധ്വാന ഭാരവും വർദ്ധിക്കും ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം ഉണ്ടാകും ആത്മ സുഹൃത്തുക്കളിൽ നിന്ന് പ്രതികൂലാനുഭവം ഉണ്ടായേക്കാം. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. നന്നായി ഈശ്വരപ്രാർത്ഥന ചെയ്യുക.

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വന്തം കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് പ്രവർത്തിക്കുക. ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യണം. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപ്പെടരുത്.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കും എതിർപ്പുകളെ നയചാതുര്യത്തോടെ നേരിടാനായി ശ്രമിക്കും. വിശ്വസിച്ചിരുന്നവരിൽ നിന്ന് വഞ്ചിതരാകാനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നടത്തണം. ഏത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാര മാർഗ്ഗങ്ങൾ കണ്ടു പിടിച്ച് അതിൽ നിന്നും രക്ഷനേടും. ആരോഗ്യ ശ്രദ്ധ വേണം.

ജ്യോതിഷി പ്രഭാസീന സി പി
+91 9961442256

Email ID: prabhaseenacp@gmail.com



Summary: Monthly (2025 February) Star predictions based on moon sign by Prabha Seena

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!