Wednesday, 30 Apr 2025
AstroG.in

2025 മെയ് മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2025 മെയ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:


മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
വരവും ചിലവും പൊരുത്തപ്പെടുത്തി മുന്നോട്ട്
പോകാൻ നന്നെ പ്രയാസപ്പെടും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. പ്രയോജനമില്ലാത്ത കാര്യങ്ങളിൽ പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. ആരേയും അമിതമായി വിശ്വസിക്കരുത്. നന്നായി ജപം ചെയ്യുക. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം തേടുക

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവു. സുഖദു:ഖങ്ങൾ ഒരു പോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥാ വന്നു ചേരും. ക്ഷമ വിനയം ആദരവ് തുടങ്ങിയവ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും. വിട്ടു വീഴ്ചാ മനോഭാവത്താൽ ദാമ്പത്യ ബന്ധം നിലനിൽക്കും. മനസ്സിനും ശരീരത്തിനും പൊതുവെ ക്ഷീണം അനുഭവപ്പെടും. ദിനചര്യാക്രമത്തിൽ മാറ്റം വരുത്തുന്നത് വഴി ആരോഗ്യം വീണ്ടെടുക്കും. വാഹനം ഉപയോഗിക്കുന്നതിൽ വളരെ നിയന്ത്രണം വേണം.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
ഏതു വിഷയത്തെയും സന്തുലിത മനോഭാവത്തോടുകൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും. തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ നോക്കണം. ശത്രുക്കളെ കരുതിയിരിക്കുക.

കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം, ആയില്യം)
സാമ്പത്തിക ഭദ്രതയും കുടുംബാവൃദ്ധിയും കാണുന്നു. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കിയ മേലധികാരിയോട് ആദരവ് തോന്നും. സർവ്വർക്കും സ്വീകാര്യമായ സമീപനം സൽകീർത്തിക്ക് വഴിയൊരുക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം. ഭൂമി വാങ്ങുവാനിടവരും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4 )
സജീവസാന്നിദ്ധ്യം കഠിനാദ്ധ്വാനം എന്നിവ വഴി തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയ്യാറാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ആത്മാർത്ഥമായ പ്രവൃത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഈശ്വരപ്രാർത്ഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. ക്ഷേത്രദർശനവും തീർത്ഥയാത്രകളും കൊണ്ട് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കും. പിത്യസ്ഥാനിയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം സ്വത്ത് ഭാഗം വെക്കുന്നത് സംബദ്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം. സ്വാർത്ഥ താല്പര്യ സാദ്ധ്യത്തിനായി അന്യരെ ഉപദ്രവിക്കരുത്. സുതാര്യമുള്ള സമീപനത്താൽ അപകീർത്തി ഒഴിവാകും ബന്ധുക്കളുമായുള്ള സ്നേഹങ്ങൾക്ക് അകൽച്ച അനുഭവപ്പെടും. പാഴ് വാക്കുകൾ അബദ്ധമായി തീരും. ആരോഗ്യശ്രദ്ധ വേണം ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വതസിദ്ധമായ പ്രവർത്തന ശൈലി മാത്യകാപരമായി എന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലതരം ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക. അമിതമായ ആത്മപ്രശംസ അവസരങ്ങളെ നഷ്ടപ്പെടുത്തും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ച് വിലയിരുത്താതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. നിരാശ അതിജീവിക്കാനുള്ള ഊർജ്ജം ജീവിത പങ്കാളിയുടെ പ്രേരണയിൽ നിന്നും വന്നു ചേരും. ദുർജ്ജന സംസർഗ്ഗത്തിൽ നിന്നും യുക്തിപൂർവ്വം പിൻമാറുക. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം. വിമർശനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതഗതിക്ക് മാറ്റം വരുത്തും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2
ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട്. ആദ്ധ്യാത്മിക – ആത്മീയ പ്രഭാക്ഷണങ്ങൾ മന:സ്സമാധാനത്തിന് വഴിയൊരുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജ്ജിക്കുന്നത് ഭാവിജീവിതത്തിന് ഉപകരിക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. അസുഖങ്ങൾ അവഗണിക്കരുത്. യാഥാർത്ഥ്യം മനസ്സിലാക്കിയ ബന്ധുജനങ്ങൾ അടുത്ത് കൂടുവാൻ വരും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. മറ്റുള്ളവർക്ക് എതിർപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള സമീപ ശൈലിയിൽ നിന്നും പിൻമാറണം വരവും ചിലവും തുല്യമായിരിക്കും. അമിത വൈദ്യുത പ്രവാഹത്താൽ ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ വന്നു ചേരും. ദുഃശ്ശീലങ്ങൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
സുഖദുഃഖങ്ങൾ മാറിയും മറിഞ്ഞും വന്നു ചേരും. അനാവശ്യമായ ചില കാര്യങ്ങളിൽ ഏർപ്പെട്ടാൽ അപകീർത്തിയുണ്ടാകും. ദീർഘ വീഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കാൻ തയ്യാറാകുന്ന ജീവിത പങ്കാളിയോടു ആദരവ് തോന്നും. അസാധാരണമായ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കും.

ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 May) Star predictions based on moon sign by Prabha Seena

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!