ഗ്രഹദോഷം കാരണമുള്ള അലച്ചിലും ദുരിതവും മാറാൻ നവഗ്രഹസ്തോത്രം
മീനാക്ഷി
ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് മിക്കവരും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗ ക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം,
മനോവിഷമം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങളാണ്
ഗ്രഹപ്പിഴകൾ കാരണം പലരും അനുഭവിക്കുന്നത്.
ഗ്രഹദോഷങ്ങളിൽ ഏറ്റവും കടുപ്പമായി കരുതുന്നത്
ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങളാണ്. ക്ഷുദ്രഗ്രഹങ്ങൾ മാത്രമല്ല ശുഭ ഗ്രഹങ്ങൾ പോലും ചിലർക്ക് മാരകമായ ദോഷങ്ങൾ വരുത്തും. ഇത്തരം ഗ്രഹദോഷങ്ങൾ അകലുന്നതിന് നിത്യേന രാവിലെ നവഗ്രഹസ്തോത്രം ജപിക്കണം. അല്ലെങ്കിൽ ശ്രവിക്കണം. തീർച്ചയായും ഗ്രഹപ്പിഴകൾ നീങ്ങി ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. കൂടുതൽ തവണ ജപിച്ചാൽ അതി വേഗം ഫലസിദ്ധി ലഭിക്കും.
ഏത് മന്ത്രവും സ്വയം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതിൻ്റെ ഫലം മറ്റൊന്നാനും ഉണ്ടാകില്ല. ക്ഷേത്രങ്ങളിൽ പോകുന്നവർ നവഗ്രഹമണ്ഡപത്തിന് ചുറ്റും 9 പ്രാവശ്യം പ്രദക്ഷിണം വച്ച് ഒരോ ഗ്രഹത്തെയും വണങ്ങുന്നതും ഉത്തമമാണ്. ഇങ്ങനെ 27 ദിവസം ചെയ്യുന്നത് നവഗ്രഹ ദോഷങ്ങൾ അകറ്റി ശാന്തിയും ജീവിതത്തിൽ ഉയർച്ചയും നൽകും.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന
നവഗ്രഹ സ്തോത്രം കേൾക്കാം:
Copyright 2024 Neramonline.com. All rights reserved