മുളപ്പിച്ച പയർ പറവകൾക്കു നൽകുക; ദുർഗ്ഗാദേവിയെ ഭജിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ജൂലൈ 02, ചൊവ്വ
കലിദിനം 1872028
കൊല്ലവർഷം 1199 മിഥുനം 18
(൧൧൯൯ മിഥുനം ൧൮ )
തമിഴ് വര്ഷം ക്രോധി ആനി 18
ശകവർഷം 1946 ആഷാഢം 11
ഉദയം 06.08 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.38 pm to 05.13 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.28 pm to 02.03 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.18 am to 10.53 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രനു മൗഢ്യം കുജനും ശനിയും
സ്വക്ഷേത്രത്തിൽ ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിര (തിരുവാതിര ഞാറ്റുവേല)
ചൊവ്വ ഭരണിയിൽ ബുധൻ പൂയത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പുണർതം ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.11 വരെ മിഥുനം പകൽ 09.16 വരെ കർക്കടകം പകൽ 11.08 വരെ ചിങ്ങം വൈകിട്ട് 01.08 വരെ കന്നി വൈകിട്ട് 03.16 വരെ തുലാം വൈകിട്ട് 05.26 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
രാത്രി പുലരുന്ന 04.40 വരെ കാർത്തിക
തിഥി ദൈർഘ്യം
പകൽ 10.26 വരെ കൃഷ്ണപക്ഷ ദശമി
തുടർന്ന് ദ്വാദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി പുലരുന്ന 04.40 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
കാർത്തിക തിഥി: കൃഷ്ണപക്ഷ ദ്വാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : കാർത്തിക
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഭരണി, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാട് കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി
കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ദിവസ ഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനവിനും ദോഷ ശമനത്തിനും ദുര്‍ഗാഭജനം നടത്തുന്നത് നല്ലത്. ഒരു സ്തുതി ചേർക്കുന്നു:
തേ ധ്യാനയോഗാനുഗതാ അപശ്യന്
ത്വാമേവ ദേവീം സ്വഗുണൈര്‍നിഗൂഢാം
ത്വമേവ ശക്തിഃ പരമേശ്വരസ്യ
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി
ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ
മഹര്‍ഷിലോകസ്യ പുരഃ പ്രസന്നാ
ഗുഹാ പരം വ്യോമ സതഃ പ്രതിഷ്ഠാ
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി
ലാൽ – കിതാബ് പരിഹാരം
ലാൽകിതാബ് നിർദ്ദേശം: മുളപ്പിച്ച പയർ പറവകൾക്കു നൽകുക. വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, നീല
കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം
ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved