ശാസ്താവിനെ ഭജിക്കുക; നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവികൾക്ക് നൽകുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ജൂലൈ 13, ശനി
കലിദിനം 1872039
കൊല്ലവർഷം 1199 മിഥുനം 29
(൧൧൯൯ മിഥുനം ൨൯)
തമിഴ് വര്ഷം ക്രോധി ആനി 29
ശകവർഷം 1946 ആഷാഢം 22
ഉദയം 06.11 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 23 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.20 am to 10.54 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.11 am to 07.45 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02.04 pm to 03.38 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതം (പുണർതം ഞാറ്റുവേല) ചൊവ്വ കാർത്തിക ബുധൻ ആയില്യത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പൂയം ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 0627 വരെ മിഥുനം പകൽ 08.32 വരെ കർക്കടകം പകൽ 10.24 വരെ ചിങ്ങം വൈകിട്ട് 12.24 വരെ കന്നി വൈകിട്ട് 02.32 വരെ തുലാം വൈകിട്ട് 04.42 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
വൈകിട്ട് 07.14 വരെ അത്തം
തിഥി ദൈർഘ്യം
പകൽ 03.05 വരെ ശുക്ലപക്ഷ സപ്തമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം തിഥി: ശുക്ലപക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അത്തം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം
ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചതയം, പൂരുരുട്ടാതി, പൂരം, ആയില്യം, പുണർതം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം
ദിവസ ദോഷശാന്തിക്ക്
ദിവസദോഷശാന്തിക്ക് ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക. ഒരു ജപം ചേർക്കുന്നു:
“ഓം ശ്രീ ഭൂത നാഥ സദാനന്ദ
സർവ്വ ഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമ: “
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം
ചേർക്കുന്നു: നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവജാലങ്ങൾക്കായി ഭവനത്തിന്റെ പുറത്ത് വെയ്ക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം
പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ ഗായത്രി ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത്
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved