Monday, 16 Jun 2025
AstroG.in

സുബ്രഹ്മണ്യ ഭജനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2025 ജൂൺ 17, ചൊവ്വ
കലിദിനം 1872378
കൊല്ലവർഷം 1200 മിഥുനം 03
(കൊല്ലവർഷം ൧൨൦൦ മിഥുനം ൦൩)
തമിഴ് വർഷം വിശ്വവസു ആനി 03
ശകവർഷം 1947 ജ്യേഷ്ഠം 27

ഉദയം 06.05 അസ്തമയം 06.45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.35 pm to 05.10 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.25 pm to 02.00 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.15 am to 10.50 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴത്തിനു മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ പുണർത്തിൽ വ്യാഴം തിരുവാതിരയിൽ ശുക്രൻ ഭരണിയിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.06 വരെ മിഥുനം പകൽ 10.13 വരെ കർക്കടകം പകൽ 12.13 വരെ ചിങ്ങം പകൽ 02.12 വരെ കന്നി വൈകിട്ട് 04.16 വരെ തുലാം വൈകിട്ട് 06.26 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.36 pm to 06.59 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.32 am to 05.18 am
പ്രാതഃസന്ധ്യ 04.5 am to 05.18 am
സായംസന്ധ്യ 06.37 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
രാത്രി 01.02 വരെ ചതയത്തിൽ

തിഥി ദൈർഘ്യം
പകൽ 02.46 വരെ കൃഷ്ണപക്ഷ ഷഷ്ഠി തുടർന്ന് സപ്തമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചതയം തിഥി: കൃഷ്ണപക്ഷ ഷഷ്ഠി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക. സാധിക്കുന്നവർ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്നതും കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദ്യത്തോടെ കഴിപ്പിക്കുന്നതും ഉത്തമമാണ്. ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:
ദ്വിഷഡ്ഭുജം ദ്വാദശ ദിവ്യ നേത്രം
ത്രയീതനും ശൂല മസിം ദധാനം
ശേഷാവതാരം കമനീയ രൂപം
ബ്രഹ്മണ്യ ദേവം ശരണം പ്രബദ്യേ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: രണ്ടായി മുറിച്ച ചെറുനാരങ്ങ ഭവനത്തിന്റെ /ഓഫീസിന്റെ വെളിയിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, നീല

കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!