Wednesday, 18 Sep 2024
AstroG.in

വിഷ്ണുവിനെ ഭജിക്കുക;  ചെറിയ കുപ്പിയിൽ കടുകെണ്ണ അടുക്കള തറയിൽ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ആഗസ്റ്റ് 15, വ്യാഴം
കലിദിനം 1872072
കൊല്ലവർഷം 1199 കർക്കടകം 31
(൧൧൯൯ കർക്കടകം ൩൧)
തമിഴ് വര്ഷം ക്രോധി ആടി 30
ശകവർഷം 1946 ശ്രാവണം 24

ഉദയം 06.15 അസ്തമയം 06.41 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 26 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 34 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.01 pm to 03.34 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.21 am to 10.54 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.15 am to 07.48 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം, മൗഢ്യം ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല)
ചൊവ്വ രോഹിണിയിൽ ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പൂരത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.16 വരെ കർക്കടകം പകൽ 08.11 വരെ ചിങ്ങം പകൽ 10.11 വരെ കന്നി പകൽ 12.03 വരെ തുലാം പകൽ 02.30 വരെ വൃശ്ചികം വൈകിട്ട് 04.43 വരെ ധനു തുടർന്ന് മകരം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 12.53 വരെ തൃക്കേട്ട തുടർന്ന് മൂലം
തിഥി ദൈർഘ്യം
പകൽ 10.27 വരെ ശുക്ലപക്ഷ ദശമി
തുടർന്ന് ഏകാദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 12.53 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
മൂലം തിഥി: ശുക്ലപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: തൃക്കേട്ട

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്രപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറുംവരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി

ദിവസഗുണ വർധനവിന്
ദിവസ ഗുണവർധനക്ക് ശ്രീമഹാവിഷ്ണുവിനെ
ധന്വന്തരീ ഭാവത്തിൽ ഭജിക്കുക. ഒരു ധന്വന്തരീ മന്ത്രം ചുവടെ ചേർക്കുന്നു.
ഓം നമോ ഭഗവതേ
മഹാ സുദർശനായ
വാസുദേവായ ധന്വന്തരയെ
അമൃത കലശ ഹസ്തായ
സർവ ഭയ വിനാശനായ
സർവ രോഗ നിവാരണായ
ത്രൈ ലോക്യ പതയെ
ത്രൈ ലോക്യ നിധയെ
ശ്രീ മഹാവിഷ്ണു സ്വരൂപായ
ശ്രീ ധന്വന്തരീ സ്വരൂപായ
ശ്രീ ശ്രീ ശ്രീ ഔഷധ ചക്ര നാരായണായ നമ:

ലാൽ – കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശമനുസരിച്ചു് ചെറിയ കുപ്പിയിൽ നിറച്ച കടുകെണ്ണ അടുക്കളയുടെ തറയിൽ പകൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്.
പ്രതികൂല നിറം ചുവപ്പ് .

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!