Friday, 20 Sep 2024
AstroG.in

അരയാലിന് 11 പ്രദക്ഷിണം വയ്ക്കുക; ധർമ്മശാസ്താവിനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ആഗസ്റ്റ് 17, ശനി
കലിദിനം 1872074
കൊല്ലവർഷം 1200 ചിങ്ങം 01
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൦൧ )
തമിഴ് വർഷം ക്രോധി ആവണി 01
ശകവർഷം 1946 ശ്രാവണം 26

ഉദയം 06.16 അസ്തമയം 06.40 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 24 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 36 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.22 am to 10.55 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.16 am to 07.49 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02.01 pm to 03.34 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം , മൗഢ്യം സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകത്തിൽ (മകം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പൂരത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.12 വരെ കർക്കടകം പകൽ 08.07 വരെ ചിങ്ങം പകൽ 10.07 വരെ കന്നി പകൽ 11.59 വരെ തുലാം പകൽ 02.26 വരെ വൃശ്ചികം വൈകിട്ട് 04.39 വരെ ധനു വൈകിട്ട് 06.34 വരെ മകരം തുടർന്ന് കുംഭം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃ സന്ധ്യ 05.04 am to 06.14 am
സായം സന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 11.49 വരെ പൂരാടം തുടർന്ന് ഉത്രാടം
തിഥി ദൈർഘ്യം
കാലത്ത് 08.06 വരെ ശുക്ലപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി
പകൽ 11.49 മുതൽ ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 11.49 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ aഅതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രാടം തിഥി: ശുക്ലപക്ഷ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഇല്ല

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, അനിഴം, ചോതി

അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരാടം, തൃക്കേട്ട, വിശാഖം, ചിത്തിര,

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർധന്യ്ക്കു ധർമ്മശാസ്താവിനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
” അഖില ഭുവന ദീപം ഭക്ത ചിത്താബ്ജ സൂനും
സുരമുനി ഗണ സേവ്യം തത്ത്വ മസ്യാദി ലക്ഷ്യം
ഹരിഹര സുതമീശം താരക ബ്രഹ്മരൂപം
ശബരി ഗിരി നിവാസം ഭാവയേ പാണ്ഡ്യ ദാസം “

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ഒരു ലാൽ കിതാബ് പരിഹാരം ചേർക്കുന്നു . ഒരു പിടി ചോറിൽ കറുത്ത എള്ളും നെയ്യും പഞ്ചസാരയും ചേർത്ത് കാക്കയ്ക്ക് നൽകുക . അരയാലിന് പതിനൊന്ന് പ്രദക്ഷിണം വെയ്ക്കുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം
പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച്
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!