Saturday, 14 Sep 2024
AstroG.in

ശാസ്താ ഭജനം നടത്തുക; ചിരട്ടക്കരി പ്രധാന മുറിയിൽ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ആഗസ്റ്റ് 31, ശനി
കലിദിനം 1872088
കൊല്ലവർഷം 1200 ചിങ്ങം 15
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൫)
തമിഴ് വര്ഷം ക്രോധി ആവണി 15
ശകവർഷം 1946 ഭാദ്രപദം 09

ഉദയം 06.15 അസ്തമയം 06.33 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 18 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 42 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.19 am to 10.51 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.15 am to 07.47 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.56 pm to 03.28 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ
ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ഉത്രത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.14 വരെ ചിങ്ങം പകൽ 09.14 വരെ കന്നി പകൽ 11.06 വരെ തുലാം പകൽ 01.34 വരെ വൃശ്ചികം പകൽ 03.46 വരെ ധനു വൈകിട്ട് 05.40 വരെ മകരം തുടർന്ന് കുംഭം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 07.39 വരെ പൂയം
തിഥി ദൈർഘ്യം
രാത്രി 03.41 വരെ കൃഷണപക്ഷ ത്രയോദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമമാണ്
സത്സന്താനയോഗമുള്ള ദിനമമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
പൂയം തിഥി: കൃഷണപക്ഷ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: പൂയം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പുണർതം, മകയിരം, ചോതി, വിശാഖം,
ഉത്രട്ടാതി, രേവതി

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക്
ശാസ്താ ഭജനം നടത്തുക. ഒരു ധ്യാനം ചേർക്കുന്നു:
തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം
ദിവ്യാംബാരാലംകൃതം
ദേവം പുഷ്പ ശരേക്ഷു കാർമുകില
സന്മാണിക്യ പാത്രാഭയം
ബിഭ്രാണാം കര പങ്കജൈർ
മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും
ശാസ്താരം ശരണം ഭജാമി
സതതം ത്രൈ ലോക്യ സമ്മോഹനം

ലാൽ-കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം: ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!