Friday, 22 Nov 2024
AstroG.in

അവതാര വിഷ്ണു ഭജനം നടത്തുക; വേപ്പില പച്ചതുണിയിൽ പൊതിഞ്ഞ് പുറത്ത് സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ആഗസ്റ്റ് 07, ബുധൻ
കലിദിനം 1872064
1199 കർക്കടകം 23
(൧൧൯൯ കർക്കടകം ൨൩)
തമിഴ് വര്ഷം ക്രോധി ആടി 23
ശകവർഷം 1946 ശ്രാവണം 16

ഉദയം 06.15 അസ്തമയം 06.44 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 31 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.29 pm to 02.03 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.55 am to 12.29 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.48 am to 09.22 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ വക്രത്തിൽ ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല ) ചൊവ്വ രോഹിണിയിൽ ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ മകത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.48 വരെ കർക്കടകം പകൽ 08.43 വരെ ചിങ്ങം പകൽ 10.43 വരെ കന്നി
പകൽ 12.36 വരെ തുലാം പകൽ 03.02 വരെ വൃശ്ചികം വൈകിട്ട് 05.15 വരെ ധനു തുടർന്ന് മകരം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

നക്ഷത്രം
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 08.30 വരെ പൂരം തുടർന്ന്

തിഥി
രാത്രി 10.06 വരെ ശുക്ലപക്ഷ തൃതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

രാത്രി 08.30 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരം തിഥി: ശുക്ലപക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച
ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി,
യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകം, പൂയം, തിരുവാതിര, തൃക്കേട്ട, മൂലം
ദിന ദോഷശമനത്തിന്
ദിവസദോഷശമനത്തിനും ഗുണവർദ്ധനവിനുമായി അവതാര വിഷ്ണു ഭജനം നടത്തുക .

ശ്രീകൃഷ്ണ ധ്യാനം
ശ്രീകൃഷ്ണം കമല പത്രാക്ഷം –
ദിവ്യാഭരണ ഭൂഷിതം
ത്രിഭംഗി ലളിതാകാരം –
അതി സുന്ദര മോഹനം
ഭാഗം ദക്ഷിണം പുരുഷം –
അന്യസ്ത്രീ രൂപിണം
ശംഖ ചക്രം ചാങ്കുശം –
പുഷ്പ ബാണശ്ച പങ്കജം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം:
ആര്യവേപ്പില പച്ചതുണിയിൽ പൊതിഞ്ഞ് പ്രധാന വാതിലിനു പുറത്ത് സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!