Wednesday, 18 Dec 2024
AstroG.in

ചപ്പാത്തി തേൻ പുരട്ടി പറവകൾക്ക് നൽകുക; ദക്ഷിണാമൂർത്തിയെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഡിസംബർ 19, വ്യാഴം
കലിദിനം 1872198
കൊല്ലവർഷം 1200 ധനു 04
(കൊല്ലവർഷം ൧൨൦൦ ധനു ൦൪ )
തമിഴ് വർഷം ക്രോധി മാർഗഴി 04
ശകവർഷം 1946 മാർഗ്ഗശീർഷം 28

ഉദയം 06.34 അസ്തമയം 06.08 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.47 pm to 03.14 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.27 am to 10.54 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.34 am to 08.00 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം, വക്രം ശനി
സ്വക്ഷേത്രത്തിൽ ഗുരു വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ തിരുവോണത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.20 വരെ വൃശ്ചികം പകൽ 08.27 വരെ ധനു പകൽ 10.23 വരെ മകരം പകൽ 12.08 വരെ കുംഭം പകൽ 01.51 വരെ മീനം പകൽ 03.41 വരെ പകൽ മേടം 05.43 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
രാത്രി 02.00 വരെ ആയില്യം
തിഥി ദൈർഘ്യം
പകൽ 10.04 വരെ കൃഷ്ണപക്ഷ
ചതുർത്ഥി തുടർന്ന് പഞ്ചമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: ആയില്യം തിഥി : കൃഷ്ണപക്ഷ പഞ്ചമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ആയില്യം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂയം, തിരുവാതിര, വിശാഖം, രേവതി, അശ്വതി

ദിവസ ഗുണവർദ്ധനവിന്
ദിവസഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി
ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുക.
ശ്രീ ദക്ഷിണാമൂർത്തി മന്ത്രം ചേർക്കുന്നു:
ഓം നമോ ഭഗവതേ
ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാ൦
പ്രയശ്ച : സ്വാഹാ:

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : ഗോതമ്പു ചപ്പാത്തിയിൽ തേൻ പുരട്ടി പറവകൾക്ക് നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല.

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക :
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!