സുബ്രഹ്മണ്യ ഭജനം നടത്തുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ഡിസംബർ 03, ചൊവ്വ
കലിദിനം 1872182
കൊല്ലവർഷം 1200 വൃശ്ചികം 18
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൧൮)
തമിഴ് വര്ഷം ക്രോധി കാർത്തിക 18
ശകവർഷം 1946 മാർഗ്ഗശീർഷം 12
ഉദയം 06.26 അസ്തമയം 06.02 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 24 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.08 pm to 04.35 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.14 pm tt 01.41 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.20 am to 10.47 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം ബുധന് വക്രം മൗഢ്യം ശനി സ്വക്ഷേത്രത്തിൽ ഗുരു വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തൃക്കേട്ടയിൽ (തൃക്കേട്ട ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ഉത്രാടത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.24 വരെ വൃശ്ചികം പകൽ 09.31 വരെ ധനു വൈകിട്ട് 11.27 വരെ മകരം വൈകിട്ട് 01.12 വരെ കുംഭം വൈകിട്ട് 02.55 വരെ മീനം വൈകിട്ട് 04.45 വരെ മേടം തുടർന്ന് ഇടവം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm
ഇന്നത്തെ നക്ഷത്രം
പകൽ 04.41 വരെ മൂലം തുടർന്ന് പൂരാടം
തിഥി ദൈർഘ്യം
പകൽ 01.10 വരെ ശുക്ലപക്ഷ ദ്വിതീയ
തുടർന്ന് തൃതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
പകൽ 04.41 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
ഇല്ല തിഥി: ശുക്ല പക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: മൂലം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി
കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം,
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ദേവാദിദേവസുത ദേവഗണാധിനാഥ,
ദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജുപാദ
ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തേ
വല്ലീശനാഥ മമ ദേഹി കരാവലംബം
ഇപ്രകാരം വേലായുധ സ്വാമിയേ മനസ്സിൽ ധ്യാനിച്ച് ഭവനത്തിലിരുന്ന് പ്രാർത്ഥിക്കുക.
ലാൽ കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം :ഭവനത്തിന് / ഓഫീസിനു പുറത്ത് ആലില , മാവില , വേപ്പില ഇവ ഒന്നിച്ചു കെട്ടി പകൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ഓറഞ്ച്, ചുവപ്പ്, കാഷായനിറം. പ്രതികൂല നിറം: കറുപ്പ്, നീല.
കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved