പാർവതീ പരമേശ്വരന്മാരെ ഭജിക്കുക; പാൽച്ചോർ കഴിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2025 ജനുവരി 20, തിങ്കൾ
കലിദിനം 1872230
കൊല്ലവർഷം 1200 മകരം 07
(കൊല്ലവർഷം ൧൨൦൦ മകരം ൦൭ )
തമിഴ് വര്‍ഷം ക്രോധി തയ് 07
ശകവർഷം 1946 പൗഷം 30
ഉദയം 06.45 അസ്തമയം 06.24 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 21 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08.12 am to 09.39 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.01 pm to 03.29 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 11.07 am to 12.34 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം, ബുധന്‍ മൗഢ്യം വക്രം ശനി സ്വക്ഷേത്രത്തിൽ ഗുരു വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ പുണർതത്തിൽ ബുധൻ പൂരാടത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പൂരൂരുട്ടാതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.19 വരെ മകരം പകൽ 10.04 വരെ കുംഭം പകൽ 11.47 വരെ മീനം പകൽ 01.37 വരെ മേടം പകൽ 03.41 വരെ ഇടവം പകൽ 05.52 വരെ മിഥുനം തുടർന്ന് കർക്കടകം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.21 pm to 06.46 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.31 am to 05.55 am
സായംസന്ധ്യ 06.23 pm to 07.38 pm
ഇന്നത്തെ നക്ഷത്രം
രാത്രി 08.30 വരെ അത്തം തുടർന്ന് ചിത്തിര
തിഥി ദൈർഘ്യം
കാലത്ത് 09.59 വരെ കൃഷ്ണ പക്ഷ ഷഷ്ഠി തുടർന്ന് സപ്തമി
ശുഭ കാര്യങ്ങൾ ചെയ്യന്നതിനു ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം തിഥി: കൃഷ്ണപക്ഷ സപ്തമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അത്തം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
ചതയം, പൂരുരുട്ടാതി, പൂരം, ആയില്യം, പുണർതം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം
ദിവസഗുണവർധനയ്ക്ക് പാർവതീ സമേതനായ ശിവനെ ഭജിക്കുക. കൂടാതെ വിവാഹം തടസ്സപ്പെട്ടു നിൽക്കുന്നവരും, ദാമ്പത്യ ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരും സ്ഥിരമായി പാർവതീ പരമേശ്വരനെ ഭജിച്ചാൽ ഫലം ഉറപ്പാണ്. അവർ അർദ്ധനാരീശ്വരാഷ്ടകം പതിവായി വളരെ ജപിക്കുന്നത് ഗുണകരമാണ്. അർദ്ധനാരീശ്വരാഷ്ടകത്തിലെ ഒരു ശ്ലോകം ചേർക്കുന്നു:
പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായൈ
ജഗജ്ജനന്യൈ ജഗദേകപിത്രേ
നമഃ ശിവായൈ ച നമഃ ശിവായ
പ്രദീപ്തരത്നോജ്ജ്വലകുണ്ഡലായൈ
സ്ഫുരന്‍മഹാപന്നഗഭൂഷണായൈ
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃ ശിവായൈ ച നമഃ ശിവായ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: പാൽച്ചോർ ഭക്ഷിക്കുക. തണുത്ത ജലത്തിൽ ശംഖ് പകൽ ഭവനത്തിൽ /ഓഫീസിൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം
ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷം ഉള്ളവർ , കടുത്ത മദ്യപാനികൾ, ദീർഘ കാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved