Friday, 22 Nov 2024
AstroG.in

ശ്രീ മഹാഗണപതിയെ സങ്കടനാശന ഗണപതി സ്തോത്രത്താൽ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂലൈ 26, വെള്ളി
കലിദിനം 1872052
കൊല്ലവർഷം 1199 കർക്കടകം 11
(൧൧൯൯ കർക്കടകം ൧൧ )
തമിഴ് വര്ഷം ക്രോധി ആടി 11
ശകവർഷം 1946 ശ്രാവണം 04

ഉദയം 06.13 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.55 am to 12.30 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.47 am to 09.21 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.38 pm to 05.12 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല) ചൊവ്വ കാർത്തിക ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ആയില്യത്തിൽ ശനി പൂരൂരുട്ടാതിയിൽ
രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.39 വരെ കർക്കടകം പകൽ 09.32 വരെ ചിങ്ങം പകൽ 11.32 വരെ കന്നി പകൽ 01.42 വരെ തുലാം പകൽ 03.50 വരെ വൃശ്ചികം വൈകിട്ട് 06.03 വരെ ധനു തുടർന്ന് മകരം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 02.30 വരെ ഉത്രട്ടാതി
തിഥി ദൈർഘ്യം
രാത്രി 11.30 വരെ കൃഷ്ണ പക്ഷ ഷഷ്ഠി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: രേവതി തിഥി: കൃഷ്ണപക്ഷ ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഉത്രട്ടാതി

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം, ചതയം, തിരുവോണം, പൂരാടം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം

ദിവസ ഗുണവർദ്ധനവിന്
ദിവസഗുണ വർധനയ്ക്ക് ശ്രീമഹാഗണപതിയെ
സങ്കട നാശന ഗണപതി സ്തോത്രത്താൽ ഭജിക്കുക :
പ്രഥമം വക്രതുണുഠം ചഃ
ഏകദന്തം ദ്വിതീയകം
ത്രിതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോധരം പഞ്ചമം ചഃ
ഷഷ്ഠം വികടമേവ ചഃ
സപ്തമം വിഘ്‌നരാജം ച
ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദ്ദേശം : ലഡ്ഡു പൊടിച്ചത് ഭവനത്തിന്റെ /ഓഫീസിന്റെ പുറത്ത് വടക്കു കിഴക്കു മൂലയിലും തെക്കു പടിഞ്ഞാറു മൂലയിലും വെയ്ക്കുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്.
പ്രതികൂല നിറം ചുവപ്പ് .

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ
ശുക്ര ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഭൃഗു പുത്രായ വിദ്മഹേ
ദൈത്യാചാര്യായ ധീമഹി
തന്ന: ശുക്ര പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!