Friday, 20 Sep 2024
AstroG.in

ശ്രീ പാർവതീ ദേവിയെ ഭജിക്കുക; അരയാൽ പ്രദക്ഷിണം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂലൈ 29, തിങ്കൾ
കലിദിനം 1872055
കൊല്ലവർഷം 1199 കർക്കടകം 14
(൧൧൯൯ കർക്കടകം ൧൪)
തമിഴ് വര്ഷം ക്രോധി ആടി 14
ശകവർഷം 1946 ശ്രാവണം 07

ഉദയം 06.14 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.48 am to 09.22 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.04 pm to 03.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.56 am to 12.30 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല ) ചൊവ്വ രോഹിണിയിൽ ബുധൻ മകത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ആയില്യത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.27 വരെ കർക്കടകം പകൽ 09.19 വരെ ചിങ്ങം പകൽ 11.19 വരെ കന്നി പകൽ 01.09 വരെ തുലാം പകൽ 03.38 വരെ വൃശ്ചികം വൈകിട്ട് 05.51 വരെ ധനു തുടർന്ന് മകരം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 10.55 വരെ ഭരണി
തിഥിദൈർഘ്യം
രാത്രി 07.56 വരെ കൃഷ്ണപക്ഷ നവമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ ഒഴിവാക്കുക

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
കാർത്തിക തിഥി: കൃഷ്ണപക്ഷ നവമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഭരണി

മൃത്യുദോഷം
പകൽ 10.55 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക്
നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അനിഴം , തൃക്കേട്ട , രേവതി , പൂരുരുട്ടാതി , അവിട്ടം
അശ്വതി , ആയില്യം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അശ്വതി , ആയില്യം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം
ദിനദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ശ്രീ പാർവതീ ദേവിയെ ഭജിക്കുക.
ഒരു പാർവതീ സ്തുതി ഇവിടെ ചേർക്കുന്നു:

” സന്താന ദ്രുമ സന്താന സന്ധാന കുലാശയെ
അന്തരംഗ സ്ഥിതേ , സർഗ്ഗ ബന്ധിതേ , ത്വാം നമാമ്യഹം
കവിതാ പാരിജാതസ്ഥ സുമസ്തോമമധൂളികേ
അവിനാശിനി , വിജ്ഞാന സാവിത്രീ പ്രണമാമ്യഹം

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ഗോതമ്പ് കുതിർത്ത് മധുരം ചേർത്ത് കാക്കയ്ക്ക് നൽകുക. അരയാൽ പ്രദക്ഷിണം നടത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,
പ്രതികൂല നിറം : കറുപ്പ്

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘകാല ഔഷധ സേവ ആവശ്യ മായി വന്നവർ കർക്കടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!