ദുർഗ്ഗാ ഭജനം നടത്തുക; തൈര് ചേർത്ത പ്രഭാത ഭക്ഷണം കഴിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 നവംബർ 18, തിങ്കൾ
കലിദിനം 1872167
കൊല്ലവർഷം 1200 വൃശ്ചികം 03
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൩)
തമിഴ് വർഷം ക്രോധി കാർത്തിക 03
ശകവർഷം 1946 കാർത്തികം 27
ഉദയം 06.19 അസ്തമയം 05.59 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 40മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.46 am to 09.14 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.36 pm to 03.04 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.41 am to 12.09 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം ശനി സ്വക്ഷേത്രത്തിൽ
ഗുരു, വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ വിശാഖം (വിശാഖം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം മകയിരത്തിൽ ശുക്രൻ മൂലത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.24 വരെ വൃശ്ചികം പകൽ 10.31 വരെ ധനു പകൽ 12.27 വരെ മകരം പകൽ 02.12 വരെ കുംഭം പകൽ 03.55 വരെ മീനം പകൽ 05.45 വരെ മേടം തുടർന്ന് ഇടവം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm
ഇന്നത്തെ നക്ഷത്രം
പകൽ 03.48 വരെ മകയിരം തുടർന്ന് തിരുവാതിര
തിഥി ദൈർഘ്യം
വൈകിട്ട് 06.57 വരെ കൃഷ്ണപക്ഷ തൃതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
പകൽ 03.48 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മകയിരം തിഥി: കൃഷ്ണപക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഇല്ല
പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
രോഹിണി, ഭരണി, രേവതി, ഉത്രം, അത്തം
ദിനദോഷങ്ങൾ ശമിക്കാൻ
ദിന ദോഷങ്ങൾ ശമിക്കുന്നതിനും ദിവസ
ദുരിത ശമനത്തിനും ദുർഗ്ഗാഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു:
അരുണാം കരുണാം തരംഗിതാക്ഷിം
ധ്യതപാശാങ്കുശപുഷ്ബാണചാപാം
അണിമാദിഭിരാവ്യതാം മയൂഖൈഃ
അഹമിത്യേവ വിഭാവയേ ഭവാനീം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം അനുസരിച്ചു് ചന്ദനത്തൈലത്തിൽ മുക്കിയ ചെറിയ തുണി പ്രധാന വാതിലിനു മുകളിൽ വെയ്ക്കുന്നതും തൈര് ചേർത്ത പ്രഭാത ഭക്ഷണം കഴിക്കുന്നതും ദിവസ ദോഷം കുറയ്ക്കും
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം,
പ്രതികൂല നിറം: കറുപ്പ്
ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധ സേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved