Thursday, 21 Nov 2024
AstroG.in

സുബ്രഹ്മണ്യ ഭജനം നടത്തുക; ചെമ്പ് തളികയിൽ കുങ്കുമം സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 നവംബർ 19, ചൊവ്വ
കലിദിനം 1872168
കൊല്ലവർഷം 1200 വൃശ്ചികം 04
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൪ )
തമിഴ് വർഷം ക്രോധി കാർത്തിക 04
ശകവർഷം 1946 കാർത്തികം 28

ഉദയം 06.19 അസ്തമയം 05.59 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 40മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.04 pm to 16.31 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.09 pm to 01.36 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.14 am to 10.41 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം ശനി
സ്വക്ഷേത്രത്തിൽ ഗുരു, വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ വിശാഖം (വിശാഖം ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം മകയിരത്തിൽ ശുക്രൻ പൂരാടത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.20 വരെ വൃശ്ചികം പകൽ 10.27 വരെ
ധനു പകൽ 12.23 വരെ മകരം പകൽ 02.08 വരെ
കുംഭം പകൽ 03.51 വരെ മീനം പകൽ 05.41 വരെ മേടം തുടർന്ന് ഇടവം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
പകൽ 02.55 വരെ തിരുവാതിര തുടർന്ന് പുണർതം
തിഥി ദൈർഘ്യം
വൈകിട്ട് 05.29 വരെ കൃഷ്ണപക്ഷ ചതുർത്ഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 02.55 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മകയിരം, തിരുവാതിര തിഥി: കൃഷ്ണപക്ഷ ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ച ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷം പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂലമായ നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവോണം, രോഹിണി, ഭരണി, രേവതി

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

ദിനദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു:
നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ
ഭക്തവത്സല
നമസ്‌തേ ഗിരിവാസ
ശ്രീ കാര്‍ത്തികേയ
നമോസ്തുതേ
നമസ്‌തേ പാര്‍വ്വതീപുത്ര
നമസ്‌തേ രുദ്രനന്ദന
നമസ്‌തേ സത്യമൂര്‍ത്തേ
ശ്രീകാര്‍ത്തികേയ
നമോസ്തുതേ
നമസ്‌തേ ദേവദേവേശ
നമസ്‌തേ വിശ്വനായക
നമസ്‌തേ ശര്‍വ്വസൂനോ
ശ്രീകാര്‍ത്തികേയ
നമോസ്തുതേ
നമസ്‌തേ സര്‍വ്വലോകേശ
നമസ്‌തേ പുരുഷോത്തമ
നമസ്‌തേ ജ്യോതിരൂപ
ശ്രീ കാര്‍ത്തികേയ
നമോസ്തുതേ

ലാൽ – കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം: ചെറിയ ചെമ്പ് തളികയിൽ കുങ്കുമെടുത്ത് പ്രധാന മുറിയിൽ സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!