Saturday, 23 Nov 2024
AstroG.in

ദുർഗ്ഗാഭജനം നടത്തുക; മഞ്ഞൾപ്പൊടി പ്രധാന മുറിയിൽ വയ്ക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 നവംബർ 05, ചൊവ്വ
കലിദിനം 1872154
കൊല്ലവർഷം 1200 തുലാം 20
(കൊല്ലവർഷം ൧൨൦൦ തുലാം ൨൦)
തമിഴ് വർഷം ക്രോധി അയ്പ്പശി 20
ശകവർഷം 1946 കാർത്തികം 14

ഉദയം 06.15 അസ്തമയം 06.00 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 45 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 15 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.03 pm to 04.31 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.07 pm to 01.35 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.11 am to 10.39 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ചൊവ്വയ്ക്കും നീചം ശനി
സ്വക്ഷേത്രത്തിൽ ഗുരു, ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ തൃക്കേട്ടയിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.04 വരെ തുലാം പകൽ 09.18 വരെ വൃശ്ചികം പകൽ 11.27 വരെ ധനു വൈകിട്ട് 01.27 വരെ മകരം വൈകിട്ട് 03.09 വരെ കുംഭം വൈകിട്ട് 04.50 വരെ മീനം തുടർന്ന് മേടം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃ സന്ധ്യ 05.04 am to 06.14 am
സായം സന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 09.45 വരെ തൃക്കേട്ട തുടർന്ന് അനിഴം
തിഥി ദൈർഘ്യം
രാത്രി 01.17 വരെ ശുക്ലപക്ഷ ചതുർഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
കാലത്ത് 09.45 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
മൂലം തിഥി: ശുക്ളപക്ഷ ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: തൃക്കേട്ട

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ
ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് ദിവസഗുണവർദ്ധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം

രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്, ചെങ്കല്ല് നിറം, ചുവപ്പ്, മെറൂൺ. പ്രതികൂല നിറം: കറുപ്പ്, കടും നീലം

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!