ശിവഭജനം നടത്തുക; ചുവന്ന തുണിയിൽ ചെമ്പു നാണയം കെട്ടി പകൽ സൂക്ഷിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ഒക്ടോബർ 20, ഞായർ
കലിദിനം 1872138
കൊല്ലവർഷം 1200 തുലാം 04
(കൊല്ലവർഷം ൧൨൦൦ തുലാം ൦൪ )
തമിഴ് വർഷം ക്രോധി അയ്പ്പശി 04
ശകവർഷം 1946 ആശ്വിനം 28
ഉദയം 06.12 അസ്തമയം 06.05 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 53 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 05 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.35 pm to 06.35 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.06 pm to 04.35 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.08 pm to 01.35 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ശനി സ്വക്ഷേത്രത്തിൽ ബുധന്
മൗഢ്യം ഗുരു, ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല)
ചൊവ്വ പുണർതത്തിൽ ബുധൻ ചോതിയിൽ വ്യാഴം മകയിരത്തിൽ ശുക്രൻ അനിഴത്തിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.07 വരെ തുലാം പകൽ 10.18 വരെ വൃശ്ചികം പകൽ 12.27 വരെ ധനു വൈകിട്ട് 02.23 വരെ മകരം വൈകിട്ട് 04.10 വരെ കുംഭം വൈകിട്ട് 05.50 വരെ മീനം തുടർന്ന് മേടം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm
ഇന്നത്തെ നക്ഷത്രം
കാലത്ത് 08.31 വരെ കാർത്തിക തുടർന്ന് രോഹിണി
രാത്രി 04.17 കൃഷ്ണപക്ഷ ചതുർത്ഥി
തിഥി ദൈർഘ്യം
കാലത്ത് 08.31 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
രോഹിണി തിഥി: കൃഷ്ണപക്ഷ ചത്രുർഥി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : കാർത്തിക, രോഹിണി
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചോതി, ഭരണി, രേവതി, പൂരുരുട്ടാതി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
കാർത്തിക, അശ്വതി, ഉത്രട്ടാതി, ചതയം
ദിന ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനവിന് ശിവഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു:
മഹേശം സുരേശം സുരാരാതിനാശം
വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷം
വിരൂപാക്ഷമിന്ദ്വർകവഹ്നിത്രിനേത്രം
സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം
ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: ചുവന്ന തുണിയിൽ കെട്ടിയ ചെമ്പു നാണയം കീശയിലോ പണപ്പെട്ടിയിലോ ഇന്ന് പകൽ സൂക്ഷിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം : കറുപ്പ്, നീല
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി, അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഭാസ്കരായ വിദ്മഹേ
മഹാദ്യുതികരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത്
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved