Friday, 1 Nov 2024
AstroG.in

സുബ്രഹ്മണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഒക്ടോബർ 29, ചൊവ്വ
കലിദിനം 1872147
കൊല്ലവർഷം 1200 തുലാം 13
(കൊല്ലവർഷം ൧൨൦൦ തുലാം ൧൩ )
തമിഴ് വര്ഷം ക്രോധി അയ്പ്പശി 13
ശകവർഷം 1946 കാർത്തികം 07

ഉദയം 06.13 അസ്തമയം 06.02 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 49 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 11 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.04 pm to 04.33 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.07 pm to 01.36 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.10 am to 10.38 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ചൊവ്വയ്ക്കും നീചം ശനി
സ്വക്ഷേത്രത്തിൽ ഗുരു, ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ വിശാഖത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ തൃക്കേട്ടയിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.30 വരെ തുലാം പകൽ 09.42 വരെ വൃശ്ചികം പകൽ 11.51 വരെ ധനു വൈകിട്ട് 01.51 വരെ മകരം വൈകിട്ട് 03.34 വരെ കുംഭം വൈകിട്ട് 05.14 വരെ മീനം തുടർന്ന് മേടം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.34 വരെ ഉത്രം തുടർന്ന് അത്തം
തിഥി ദൈർഘ്യം
കാലത്ത് 10.32 വരെ കൃഷ്ണപക്ഷ
ദ്വാദശി തുടർന്ന് ത്രയോദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഇല്ല
തിഥി: കൃഷ്ണപക്ഷ ത്രയോദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം : ഉത്രം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി , മകം, പൂയം , തിരുവാതിര

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരം, ആയില്യം, പുണർതം, മകയിരം, മൂലം, പൂരാടം

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:

നതജന പരിപാലം നാകി ലോകൈകപാലം
നരകനിരത ബാധാലംബകം വഹ്നിജാതം
നയനയുഗള വീക്ഷാഭീക്ഷണാദാർത്തി ഭംഗം
നരമുനിവരവന്ദ്യം ഷൺമുഖം തം നമാമി

ലാൽ കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം : പച്ച കർപ്പൂരം , കുങ്കുമം , മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ പ്രതികൂല നിറം : കറുപ്പ്, കടും നീലം

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം
ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക :
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!