Saturday, 5 Oct 2024
AstroG.in

കാളിയമർദ്ദനം നടത്തിയ ഭാവത്തിൽ ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കുക

നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഒക്ടോബർ 04, വെള്ളി
കലിദിനം 1872122
കൊല്ലവർഷം 1200 കന്നി 18
(കൊല്ലവർഷം ൧൨൦൦ കന്നി ൧൮ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 18
ശകവർഷം 1946 ആശ്വിനം 12

ഉദയം 06.12 അസ്തമയം 06.13 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 01 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 59 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.42 am to 12.12 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.42 am to 09.12 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.12 pm to 04.42 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധൻ ശുക്രൻ ശനി ഇവർ
സ്വക്ഷേത്രത്തിൽ ബുധനു ഉച്ചത്തിൽ
മൗഢ്യം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തത്തിൽ (അത്തം ഞാറ്റുവേല ) ചൊവ്വ പുണർതത്തിൽ ബുധൻ അത്തത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ചോതിയിൽ ശനി ചതയത്തിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.04 വരെ കന്നി പകൽ 08.59 വരെ തുലാം പകൽ 11.20 വരെ വൃശ്ചികം പകൽ 01.27 വരെ ധനു വൈകിട്ട് 03.23 വരെ മകരം വൈകിട്ട് 05.10 കുംഭം വരെ തുടർന്ന് മീനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.38 വരെ ചിത്തിര തുടർന്ന് ചോതി
തിഥി ദൈർഘ്യം
രാത്രി പുലരുന്ന 05.31 വരെ ശുക്ലപക്ഷ ദ്വിതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി: ശുക്ല പക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ചിത്തിര

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം

മന: സംഘർഷം മാറാൻ
മാനസികമായി അധികരിച്ചു നിൽക്കുന്ന സംഘർഷം ശമിച്ചു ശാന്തത കൈവരുന്നതിന് കാളിയമർദ്ദനം നടത്തിയ ഭാവത്തിൽ ശ്രീകൃഷ്ണനെ ഭജിക്കുക:
കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലംമുകുന്ദം മനസാസ്‌മരാമി

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ്
നിർദ്ദേശം: സൂചി ഗോതമ്പിന്റെ ഭക്ഷണം കഴിക്കുക. ചന്ദനം അരച്ച് കഴുത്തിന്റെ മുൻപിലും പിൻപിലും ധരിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം,
വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം
ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദൈത്യമന്ത്രീ വിശാലക്ഷാ:
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!