Thursday, 19 Sep 2024
AstroG.in

പരമശിവനെ പ്രപഞ്ച ഗുരുവായി കണ്ട്ഭജിക്കുക; ഗോതമ്പ്, നെയ്യ് ദാനം ചെയ്യുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്തംബർ 01, ഞായർ
കലിദിനം 1872089
കൊല്ലവർഷം 1200 ചിങ്ങം 16
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൬ )
തമിഴ് വർഷം ക്രോധി ആവണി 16
ശകവർഷം 1946 ഭാദ്രപദം 10

ഉദയം 06.15 അസ്തമയം 06.33 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 18 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 42 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.00 pm to 06.33 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.28 pm to 05.00 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.24 pm to 01.56 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ
ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ഉത്രത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.10 വരെ ചിങ്ങം പകൽ 09.10 വരെ കന്നി പകൽ 11.02 വരെ തുലാം പകൽ 01.30 വരെ വൃശ്ചികം പകൽ 03.42 വരെ ധനു വൈകിട്ട് 05.36 വരെ മകരം തുടർന്ന് കുംഭം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 09.49 വരെ ആയില്യം
തിഥി ദൈർഘ്യം
രാത്രി പുലരുന്ന 05.22 വരെ കൃഷണപക്ഷ ത്രയോദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
രാത്രി 09.49 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
ആയില്യം തിഥി: കൃഷണപക്ഷ ചതുർദ്ദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം:
ആയില്യം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ
ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ്.

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക

അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂയം, തിരുവാതിര, വിശാഖം, രേവതി, അശ്വതി

ദിവസ ഗുണവർധനവിന്
ദിവസ ഗുണവർധനയ്ക്ക് പരമശിവനെ പ്രപഞ്ച ഗുരുവായി കണ്ട് ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമാണ്: ഒരു സ്തോത്രം ധ്യാനം:
ജഗദ്ഗുരോ നമസ്തുഭ്യം ശിവായ ശിവദായ ച
യോഗീന്ദ്രാണാം ച യോഗീന്ദ്ര ഗുരൂണാം ഗുരവേ നമഃ

മൃത്യോർമൃത്യുസ്വരൂപേണ മൃത്യുസംസാരഖണ്ഡന
മൃത്യോരീശ മൃത്യുബീജ മൃത്യുഞ്ജയ നമോഽസ്തു തേ

കാലരൂപം കലയതാം കാലകാലേശ കാരണ
കാലാദതീത കാലസ്ഥ കാലകാല നമോഽസ്തു തേ

ഗുണാതീത ഗുണാധാര ഗുണബീജ ഗുണാത്മക
ഗുണീശ ഗുണിനാം ബീജ ഗുണിനാം ഗുരവേ നമഃ

ലാൽ കിതാബ് നിർദ്ദേശം
ലാകിതാബ് പരിഹാരം: ഗോതമ്പ് , നെയ്യ് ഇവ ദാനം ചെയ്യുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം : കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച്
ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം പ്രഭാകരായ വിദ്മഹേ
ദിവാകരായ ധീ മഹി
തന്ന: സൂര്യ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!