Thursday, 19 Sep 2024
AstroG.in

വിഷ്ണു ഭജനം നടത്തുക; ആലിലയിട്ടവെള്ളത്തിൽ കാലത്ത് കുളിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്തംബർ 19, വ്യാഴം
കലിദിനം 1872107
കൊല്ലവർഷം 1200 കന്നി 03
(കൊല്ലവർഷം ൧൨൦൦ കന്നി 03)
തമിഴ് വർഷം ക്രോധി പൂരട്ടാശി ൦൩
ശകവർഷം 1946 ഭാദ്രപദം 28

ഉദയം 06.13 അസ്തമയം 06.22 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 09 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 51 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള
ഇന്നത്തെ കൃത്യമായ
രാഹുകാലം 01.48 pm to 03.19 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.15 am to 10.46 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.13 am to 07.44 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം
ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല) ചൊവ്വ തിരുവാതിരയിൽ ബുധൻ പൂരത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ചിത്തിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.05 വരെ കന്നി പകൽ 10.09 വരെ തുലാം പകൽ 12.20 വരെ വൃശ്ചികം പകൽ 02.27 വരെ ധനു വൈകിട്ട് 04.23 വരെ മകരം വൈകിട്ട് 06.08 കുംഭം
വരെ തുടർന്ന് മീനം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 08.04 വരെ ഉത്രട്ടാതി തുടർന്ന് രേവതി
തിഥി ദൈർഘ്യം
രാത്രി 12.40 വരെ കൃഷണപക്ഷ ദ്വിതീയ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
രേവതി തിഥി: കൃഷണപക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഇല്ല

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം, ചതയം, തിരുവോണം, പൂരാടം
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്കായി
വിഷ്ണു ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു :
ഓം ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ്വ ലോകൈക നാഥം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: പൊഴിഞ്ഞു വീണ അരയാലില ഇട്ടു വെച്ച വെള്ളത്തിൽ കാലത്ത് കുളിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര
ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!