Thursday, 21 Nov 2024
AstroG.in

ദുർഗ്ഗാ ഭജനം നടത്തുക; പച്ചരി ദാനം ചെയ്യുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്തംബർ 03, ചൊവ്വ
കലിദിനം 1872091
കൊല്ലവർഷം 1200 ചിങ്ങം 18
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൮)
തമിഴ് വർഷം ക്രോധി ആവണി 18
ശകവർഷം 1946 ഭാദ്രപദം 12

ഉദയം 06.15 അസ്തമയം 06.32 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 17 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 43 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.27 pm to 04.59 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.23 pm to 01.55 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.19 am to 10.51 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ
ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ അത്തത്തിൽ പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.02 വരെ ചിങ്ങം പകൽ 09.02 വരെ കന്നി പകൽ 10.54 വരെ തുലാം പകൽ 01.22 വരെ വൃശ്ചികം പകൽ 03.34 വരെ ധനു വൈകിട്ട് 05.28 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 03.10 വരെ പൂരം
തിഥി ദൈർഘ്യം
കാലത്ത് 07.25 വരെ അമാവാസി തുടർന്ന്
ശുക്ലപക്ഷ പ്രഥമ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
രാത്രി 03.10 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
പൂരം തിഥി: ശുക്ല പക്ഷ പ്രഥമ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരം


ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം
ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി നടത്തുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം

അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകം, പൂയം, തിരുവാതിര, തൃക്കേട്ട, മൂലം

ദിനദോഷശമനത്തിന്
ദിവസദോഷ ശമനത്തിന് ദുർഗ്ഗാ ഭജനം
നടത്തുക . ഒരു സ്തുതി ചേർക്കുന്നു:
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം

രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈ/ചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ

ലാൽ – കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം: പച്ചരി ദാനം ചെയ്യുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം,
ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, നീല

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഓം ഭൂമിപുത്രായ വിദ്മഹേ
ലോഹിതാംഗായ ധീമഹി
തന്ന: ഭൗമ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!