Thursday, 21 Nov 2024
AstroG.in

ശിശുക്കൾക്ക് നെയ്യ് കലർന്ന പലഹാരം നൽകുക; മഹാവിഷ്ണുവിനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 സെപ്തംബർ 04, ബുധൻ
കലിദിനം 1872092
കൊല്ലവർഷം 1200 ചിങ്ങം 19
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൯)
തമിഴ് വർഷം ക്രോധി ആവണി 19
ശകവർഷം 1946 ഭാദ്രപദം 13

ഉദയം 06.15 അസ്തമയം 06.31 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 16 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 44 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12..23 pm to 01.55 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.51 am to 12.23 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.47 am to 09.19 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശനിയും സ്വക്ഷേത്രത്തിൽ
ശുക്രന് നീചം ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ അത്തത്തിൽ പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.58 വരെ ചിങ്ങം പകൽ 08.52 വരെ കന്നി പകൽ 10.50 വരെ തുലാം പകൽ 01.18 വരെ വൃശ്ചികം പകൽ 03.30 വരെ ധനു വൈകിട്ട് 05.24 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
സെപ്തംബർ 4 നു പുലരുന്ന 06.14 വരെ ഉത്രം
തിഥിദൈർഘ്യം
കാലത്ത് 09.47 വരെ ശുക്ലപക്ഷ പ്രഥമ
തുടർന്ന് ദ്വിതീയ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമമാണ്
സത്സന്താനയോഗമുള്ള ദിനമാണ്‌
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രം തിഥി: ശുക്ല പക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ
ആചരിക്കേണ്ട നക്ഷത്രം: ഉത്രം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരം, ആയില്യം, പുണർതം, മകയിരം, മൂലം, പൂരാടം

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് മഹാവിഷ്ണുവിനെ സന്താനഗോപാല ഭാവത്തിൽ ഭജിക്കുക .
വിഷ്ണുവിൽ ഉറച്ച ഭക്തിയുള്ളവർ, ഭരദേവത വിഷ്ണുവായിട്ടുള്ളവർ, ക്ഷയോന്മുഖമായ വിഷ്ണു ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർ ഗുരുദോഷമുള്ളവർ തുടങ്ങിയവർ സന്താന ഗോപാല ഭാവത്തിൽ വിഷ്ണു ഭജനം നടത്തിയാൽ ഐശ്വര്യവും സന്താനഭാഗ്യവും കൈവരും കൈവരും:
സന്താന ഗോപാല ധ്യാനം
ചക്രശംഖധരം കൃഷ്ണം രഥസംസ്ഥം ചതുർഭുജം
സർവ്വാഭരണ സന്ദീപ്തം പീത വാസോവസം ഭജേ
ദ്വിജവര്യാർച്ചനയുതം വിഷ്ണു തേജോപ ബ്രുംഹിതം
സമർപ്പയന്തം വിപ്രായ നഷ്ടപുത്രാൻ സ്വബാലകാൻ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: മുളക് കലർന്ന ഭക്ഷണം ഒരു നേരമെങ്കിലും ഉപേക്ഷിക്കുക . ശിശുക്കൾക്ക് നെയ്യ് കലർന്ന മധുര പലഹാരം നൽകുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം : കറുപ്പ്, കടുംനീല

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം ,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുഹ്ദ ഗായത്രി ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം സോമരൂപായ വിദ്മഹേ
ജ്ഞാനരൂപായ ധീമഹി
തന്ന: ബുധ: പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!