2025 സുബ്രഹ്മണ്യന്റെ വർഷം; എം നന്ദകുമാർ പുതുവത്സര ഫലം പ്രവചിക്കുന്ന വീഡിയോ കാണാം
സുവർണ്ണസ്വപ്നങ്ങളുമായി 2025 കൈെയ്യെത്തും ദൂരത്തെത്തി. പുതു ജനുവരി പിറക്കാൻ ഇനി ഏതാനും
ദിവസങ്ങൾ മാത്രം. ഗ്രീക്ക് പുരാണത്തിൽ രണ്ട് തലയുള്ള ജാനുവരിയൂസ് എന്നൊരു ദേവൻ ഉണ്ടായിരുന്നു. ഈ ദേവന്റെ പേരിൽ നിന്നാണ് ആദ്യ മാസത്തിന് ജനുവരി എന്ന പേരു കിട്ടിയതെന്ന് ഐതിഹ്യം. ഈ ദേവൻ്റെ രണ്ട് തലകളിൽ ഒന്ന് മുന്നോട്ടും ഒന്ന് പിന്നോട്ടുമായിരുന്നു. പോയകാലത്തെയും പുതുവർഷത്തെയുമാണ് ഈ
തലകളിലൂടെ പ്രതീകവൽക്കരിക്കുന്നതെന്ന് കരുതാം. പോയ വർഷത്തെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ
ഉൾക്കൊണ്ട് നാം ഓരോരുത്തരും പുതുവർഷത്തിലേക്ക് കടക്കുന്ന പ്രത്യാശയുടെയും ശുഭപ്രതീഷയുടെയും മാത്രമായ ഈ വേളയിൽ പുതുവത്സരം സംഖ്യാശാസ്ത്ര പ്രകാരം നമുക്ക് എങ്ങനെയായിരിക്കുമെന്ന് വിശകലനം
ചെയ്യുകയാണ് ശ്രീ എം നന്ദകുമാർ റിട്ട. ഐ എ എസ്.
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പുതുവത്സര ഫലം ദീർഘമായ ഒരു ഭാഗത്തിൽ സമ്പൂർണ്ണമായാണ് ശ്രീ എം നന്ദകുമാർ നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിൽ പ്രവചിക്കുന്നത്. തുടക്കത്തിൽ പൊതുവേ എല്ലാവർക്കും സംഭവിക്കാവുന്ന കാര്യങ്ങളും ഇന്ത്യയുടെയും ലോകത്തിന്റെയും ഗതിവിഗതികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക അവസ്ഥകൾ എന്നിവ പ്രവചിക്കുന്നു. തുടർന്ന് ജനനസംഖ്യ 1 വരുന്ന 1,10,19, 28 തീയതിയിൽ ജനിച്ചവരുടെ ഫലം പറയുന്നു. ശേഷം 2 = 2, 11, 20, 29 തീയതികളിൽ ജനിച്ചവർ, 3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ 5 = 5, 14 , 23 തീയതികളിൽ ജനിച്ചവർ , 6 = 6, 15, 24 തീയതികളിൽ ജനിച്ചവർ 7 = 7, 16 , 25 തീയതികളിൽ ജനിച്ചവർ , 8 = 8,17, 26 തീയതികളിൽ ജനിച്ചവർ 9 = 9, 18 , 27 തീയതികളിൽ ജനിച്ചവരുടെ ഫലം പറയുന്നതിനൊപ്പം എല്ലാവർക്കും ശ്രീ എം നന്ദകുമാർ ശുഭവർഷാശംസകൾ നേരുകയും ചെയ്യുന്നു.
അർദ്ധരാത്രി 12 മണിക്ക് ശേഷം 00:00 മുതൽ തുടങ്ങുന്ന സാധാരണ ജനനത്തീയതിയാണ് ഈ ഫല പ്രവചനത്തിന് അടിസ്ഥാമായി സ്വീകരിച്ചിരിക്കുന്നത്. സംഖ്യാശാസ്ത്ര അനുസരിച്ച് വരുന്ന പുതുവർഷം 9 ൻ്റെ വർഷമാണ്. ഈ സംഖ്യയുടെ കാരക ഗ്രഹം മേടം, വൃശ്ചികം രാശികളുടെ ആധിപത്യം പറയുന്ന ചൊവ്വയാണ്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വ ഗ്രഹത്തിൻ്റെ ദേവതകൾ. നാം ഒരോരുത്തരെയും ചൊവ്വ കൂടുതലായി സ്വാധീനിക്കുന്ന വർഷമായി കരുതുന്ന 2025 പുതുവത്സരഫലവും വിവിധ ദോഷപരിഹാരങ്ങളും വ്യത്യസ്ത തരത്തിലുള്ള പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ കാണാം:
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved