Wednesday, 26 Mar 2025
AstroG.in

ദാരിദ്ര്യം മാറാനും  ഭാഗ്യലബ്ധിക്കും പ്രത്യേകം  കുബേര മന്ത്രങ്ങൾ

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തിയാണ് കുബേരൻ. എന്നാൽ ശിവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ മാത്രമേ ധനത്തിന്റെ അധിപനായ കുബേരന്റെ കടാക്ഷം ലഭിക്കൂ. സമ്പദ്‌ സമൃദ്ധിയുടെ ഈശ്വരഭാവമായ കുബേരന് ഐശ്വര്യങ്ങൾ ലഭിച്ചത്
ശിവപ്രീതിയാലാണ്. കുബേരമൂർത്തിയെ ഭജിക്കുന്നവർ അതിനാൽ ശിവനെയും തീർച്ചയായും പ്രീതിപ്പെടുത്തണം. അതിനു വേണ്ടി എത് കുബേരമന്ത്രം ജപിക്കുന്നതിനും മുമ്പ് ഓം നമഃ ശിവായ മന്ത്രം 108 പ്രാവശ്യം ജപിക്കണം. ശിവഭഗവാനെ അവഗണിക്കുന്നവർക്ക് കുബേര മന്ത്രം ഫലിക്കില്ല.

ദാരിദ്ര്യം മാറാനും ഭാഗ്യലബ്ധിക്കും പ്രത്യേകം കുബേര മന്ത്രമുണ്ട്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിന് ചില ചിട്ടകൾ കർശനമായും പാലിക്കണം. ഈ നിഷ്ഠകൾ പാലിച്ച് കുബേരമൂർത്തിയെ ഭക്തിപൂർവ്വം ആരാധിച്ചാൽ അളവറ്റ ധനസമൃദ്ധി ഉണ്ടാകും.


കുബേര മന്ത്രജപത്തിന്റെ ചിട്ടകൾ
1 ) ശുദ്ധിയുള്ള, വൃത്തിയുള്ള സ്ഥലത്ത് കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിച്ച് മാത്രമേ കുബേരമന്ത്രം ജപിക്കാൻ പാടുള്ളൂ.
2 ) എന്നും രാവിലെ കുളിച്ച് പൂജാമുറിയിൽ
വടക്കുദിക്കിലേക്ക് തിരിഞ്ഞിരുന്നാണ് ജപിക്കേണ്ടത്.
3 ) നെയ്‌വിളക്ക് കൊളുത്തി വച്ച് വേണം പ്രാർത്ഥന.
4 ) എത് കുബേരമന്ത്രവും ജപിക്കുന്നതിനും മുമ്പ്
ഓം നമഃ ശിവായ ജപിക്കണം.
5 ) പഞ്ചാക്ഷരി ജപിച്ച ശേഷം കുബേര മന്ത്ര ജപത്തിന്
മുൻപ് കുബേരമൂർത്തിയുടെ ധ്യാനശേ്‌ളാകം ജപിക്കണം.
6 ) മനോഹരവും ദിവ്യവുമായ, സ്വർണ്ണരത്ന വിമാനത്തിൽ ഇരിക്കുന്ന കുബേരമൂർത്തി രൂപം നന്നായി മനസിൽ ചിന്തിച്ചുറപ്പിച്ച ശേഷം ധ്യാനശ്ലോകം മൂന്നു പ്രാവശ്യമാണ് ജപിക്കേണ്ടത്.
7 ) പൗർണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി, ദിവസങ്ങൾ കുബേര ഉപാസനയ്ക്ക് പ്രധാനമാണ്. ഈ ദിവസങ്ങൾ കുബേര മന്ത്രജപാരംഭത്തിനും ഉത്തമമാണ്.

കുബേര മന്ത്രം ജപിക്കും മുൻപ് ജപിക്കേണ്ട ശിവമന്ത്രവും ദാരിദ്ര്യം മാറാൻ ജപിക്കേണ്ട അതി ശക്തമായ വൈശ്രവണ മഹാമന്ത്രവും ധന ഭാഗ്യലബ്ധിക്കുള്ള കുബേര ഭാഗ്യമന്ത്രവും തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ കാണാം:

Story Summary: Powerful Kubera Mantras for debt relief

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!