Wednesday, 6 Nov 2024
AstroG.in

കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ നിത്യവും ജപിക്കേണ്ട മന്ത്രങ്ങൾ

തരവത്ത് ശങ്കരനുണ്ണി
നിത്യ പ്രാർത്ഥനയ്ക്ക് പ്രഭാതം മുതൽ പ്രദോഷം വരെ സമയത്ത് ഏതെല്ലാം മന്ത്രങ്ങൾ ജപിക്കണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഉണര്‍ന്നെണീക്കുമ്പോള്‍ മുതൽ ഉറങ്ങാൻ കിടക്കുമ്പോൾ വരെയും, പ്രത്യേകിച്ച് രാവിലെയും രാത്രിയിലും ജപിക്കേണ്ടതായ ചില പ്രത്യേക മന്ത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്:

1
പ്രഭാത ശ്ലോകം
ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും
ചേര്‍ത്തുവച്ചു കൈകളെ നോക്കി :
കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

2
പ്രഭാത ഭൂമിശ്ലോകം
തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട് :
സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

3
സൂര്യോദയ ശ്ലോകം
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകരഃ

4
സ്നാന ശ്ലോകം
ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

5
ഭസ്മധാരണശ്ലോകം
ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം
ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷിം ഭസ്മ
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

6
തുളസീപ്രദക്ഷിണം
നിത്യവും തുളസീപ്രദക്ഷിണം 3 തവണ ചെയ്യണം.
അപ്പോൾ ഇനി പറയുന്ന മന്ത്രം ജപിക്കണം:
പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

7
ആല്‍പ്രദക്ഷിണം
നിത്യവും തുളസീപ്രദക്ഷിണം 7 തവണ ചെയ്യണം.
അപ്പോൾ ഇനി പറയുന്ന മന്ത്രം ജപിക്കണം:
മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

8
കാര്യപ്രാരംഭശ്ലോകം

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാം ഭരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ വിഘ്നോപ ശാന്തയേ

9
വിളക്കുകൊളുത്തുമ്പോളള്‍
ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ
ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

10
മംഗള ആരതിശ്ലോകം
കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡദ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി

സര്‍വ മംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൌരീ
നാരായണീ നമോസ്തുതേ

നീരാജനം ദര്‍ശയാമി
ദേവ ദേവ നമോസ്തുതേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വ മംഗളകാരകാ

11
ചുറ്റുമ്പോള്‍
വലതു വശത്തു തുടങ്ങി പ്രദക്ഷിണ ദിശയില്‍ നിന്ന സ്ഥലത്തു തന്നെ മൂന്നു പ്രാവശ്യം ചുറ്റുമ്പോള്‍ :
യാനി കാനിച പാപാനി
ജന്മാന്തര കൃതാനിചാ
താനി താനി വിനശ്യന്തി
പ്രദക്ഷിണം പഠേ പഠേ
പ്രകൃഷ്ട പാപ നാശായ
പ്രകൃഷ്ട ഫല സിദ്ധയേ
പ്രദക്ഷിണം കരോമിത്യം
പ്രസീദ പുരുഷോത്തമാ/പരമേശ്വരീ
അന്യദാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മത് കാരുണ്യ ഭാവേന
രക്ഷ രക്ഷ പരമേശ്വരാ/ജനാര്‍ദ്ദനാ

12
പ്രാര്‍ത്ഥനയുടെ അവസാനം
കായേന വാചാ
മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാവാ
പ്രകൃതേ സ്വഭാവാത്
കരോമിയദ്യത്
സകലം പരസ്മൈ
നാരായണാ
യേതി സമര്‍പയാമി

13
പഠിക്കുന്നതിന് മുന്‍പ്
സരസ്വതീ നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

14
ഭോജനത്തിനു മുന്‍പ്
അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിധ്യര്‍ത്തം
ഭിക്ഷാം ദേഹി ച പാര്‍വതി
മാതാച പാര്‍വതീ ദേവീ
പിതാ ദേവോ മഹേശ്വരഹ
ബാന്ധവാഃ ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം

15
ഭക്ഷണ സമയം

ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിര്‍വിപ്രഃ ശരീരസ്തു
ഭൂങ്തേ ഭോജയതേ ഹരിഃ

16
ഭോജനാനന്തരം
അഗസ്ത്യം വൈനതേയം ച
ശമീം ച ബഡബാലനം
ആഹാര പരിണാമാര്‍ത്ഥം
സ്മരാമി ച വൃകോദരം

17
ഉറങ്ങും മുന്‍പ്
കരചരണകൃതം വാ കായജം കർമ്മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമ സ്വ
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ

18
ഉറങ്ങാൻ കിടക്കുമ്പോള്‍
രാമസ്കന്ധം ഹനുമന്ദം
വൈനതേയം വൃഗോദരം
ശയനേയസ്സ്മരനിത്യം
ദുഃസ്വപ്നം തസ്യ നസ്യതി
അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ

ഇത്രയും കാര്യങ്ങൾ നമ്മൾ ഹൃദിസ്ഥമാക്കുകയും വരും തലമുറയ്ക്ക് പകർന്ന് നൽകുകയും ചെയ്യുക. ആ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും കൈവരും. എത്രയൊക്കെ ധനവും സമ്പത്തും ഉണ്ടായിട്ടും ശാന്തിയും സമാധാനവും ഇല്ലെങ്കിൽ എന്തു കാര്യം ?

തരവത്ത് ശങ്കരനുണ്ണി , പാലക്കാട്
+91 9847118340

Story Summary: Powerful Mantras for chanting from dawn to dusk

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!