Thursday, 24 Apr 2025
AstroG.in

നവഗ്രഹദോഷങ്ങളിൽ നിന്നും മോചനം നേടിയാൽ ജീവിതത്തിൽ രക്ഷപ്പെടാം

പ്രൊഫ ദേശികം രഘുനാഥ്

നവഗ്രഹദോഷങ്ങളിൽ നിന്നും മോചനം നേടാൻ കഴിഞ്ഞാൽ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പലതരം പ്രശ്‌നങ്ങൾക്കും വേഗം പരിഹാരമാകും. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ. ഓരോ ഗ്രഹങ്ങളെയും തൃപ്തിപ്പെടുത്താൻ പ്രത്യേകമായി ജപിക്കേണ്ട മന്ത്രങ്ങളും വസ്ത്രധാരണവും, ദാനവും രത്നധാരണവും പൂജകളും വഴിപാടുകളും മറ്റുമുണ്ട്.

സൂര്യപ്രീതിക്ക്
സൂര്യനെ അനുകൂലമാക്കാൻ ഞായറാഴ്ച ദിവസം വ്രതമെടുത്ത് ആദിത്യഹൃദയം ജപിച്ചു സൂര്യപ്രാർത്ഥന നടത്തുകയും ശിവഭജനം നടത്തുകയും വേണം. ഇതിന് പുറമേ ഇവിടെ പറയുന്ന സ്‌തോത്രം പതിവായി ജപിക്കുന്നതും നല്ലതാണ്.

സൗഖ്യദായിൻ! മഹാദേവ!
ലോകനാഥ! മഹാമതേ
ആദിത്യാനിഷ്ടജാൻ സർവ്വാൻ
ദോഷാനേകാന്യപാകുര്

സൂര്യപ്രീതിക്ക് തവിട്ട് നിറത്തിലെ വസ്ത്രം ധരിക്കുന്നത് വളരെയധികം ഗുണകരമാണ്. അർഹരായവർക്ക് ഗോതമ്പ് ദാനം ചെയ്യുന്നതും സൂര്യപ്രീതി വർദ്ധിപ്പിക്കും. കൂടാതെ ഇനി പറയുന്ന സൂര്യപ്രീതിക്കുള്ള പ്രാർത്ഥനാ മന്ത്രം കൂടി ജപിക്കുന്നതും ഗുണകരമാണ്.

ഗ്രഹാണാമാദിത്യോ
ലോകരക്ഷണകാരക:
വിഷമസ്ഥാനസംഭൂതാം
പീഢാഹരതൃമേ രവി:

ചന്ദ്രപ്രീതിക്ക്
വെളുത്തവാവ് ദിവസം വ്രതമെടുക്കുകയും ദുർഗ്ഗാദേവിയെ ഭജിക്കുകയും ക്ഷേത്രദർശനത്തിന് സൗകര്യമുണ്ടെങ്കിൽ പുഷ്പാഞ്ജലി നടത്തി തൊഴുകയും ചെയ്യുക. താഴെ പറയുന്ന ചന്ദ്ര സ്‌തോത്രം പതിവായി ജപിക്കുന്നതും നല്ലതാണ്.

പാപഹാരക സർവ്വേശ
മഹാവിഷ്‌ണോ നമോസ്തുതേ
ശശാങ്കാനിഷ്ടദോഷം യത്
തൽ സർവം മേ വിനാശയ്

വെളുത്തവസ്ത്രം ധരിക്കുന്നതും ഉണക്കലരി ദാനം ചെയ്യുന്നതും നല്ലതാണ്. താഴെ പറയുന്ന ചന്ദ്രൻ്റെ പ്രാർത്ഥനാ മന്ത്രം കൂടി ജപിക്കുന്നതും ഗുണകരമാണ്.

രോഹിണീശ:സുധാമൂർത്തി:
സുധാഗാത്രി: സുധാശന:
വിഷമ സ്ഥിത സംഭൂതാം
പീഢാം ഹരതുമേശശി

ചൊവ്വപ്രീതിക്ക്
ഭദ്രകാളിയെയും മുരുകനെയും ഭജിക്കുന്നത് ചൊവ്വാ പ്രീതിക്ക് അനിവാര്യമാണ്. ചൊവ്വാഴ്ച, ഷഷ്ഠിദിവസം ഇവയ്ക്കു പ്രാധാന്യം നൽകി വേണം ഉപാസന. ഇവിടെ പറയുന്ന സ്‌തോത്രങ്ങൾ പതിവായി ജപിക്കുന്നതും നല്ലതാണ്. തുവരപരിപ്പ് ദാനം ചെയ്യുന്നതും ഗുണകരമാണ്. വസ്ത്രം ചുവപ്പ് നിറമുള്ളതുണുത്തമം.
1
ലോകനാഥ ജഗൽസാക്ഷിൻ
അമരാണാമപീശ്വരാ
കുജാനിഷ്ടജദോഷാൽ മേ
സർവ്വാന്യപിസദാഹര
2
ഭൂമി പുത്രോ മഹാതേജോ
ജഗതാംഭയമൃൽ സദാ
വൃഷ്ടി കൃദൃഷ്ടി ഹർത്താ ച
പീഡാം ഹരതൃ മേ കുജ

ബുധപ്രീതിക്ക്
ശ്രീകൃഷ്ണ ഭജനം ശക്തമാക്കുക. പയർ, സ്വർണ്ണം ഇവയിലേതെങ്കിലും ദാനം നൽകുക. പച്ച നിറമുള്ള വസ്ത്രം ഗുണകരം. ഇവിടെ പറയുന്ന സ്‌തോത്രങ്ങൾ പതിവായി ജപിക്കുന്നതും നല്ലതാണ്. ബുധപ്രീതി വിദ്യാർത്ഥികൾക്ക് അനിവാര്യമായ ഒന്നാണ്.
1
ഇന്ദുനന്ദന ഗോവിന്ദ
ഇന്ദിരാരമണ പ്രഭോ
ബുധാനിഷ്ട ദോഷാൻ മേ
വിനാശയ ജഗത് പ്രഭോ
3
ഉല്പാദരൂപോ ജഗതാം
ചന്ദ്രപുത്രോമഹാദ്യുതീം
സൂര്യപ്രിയകരോ വിദ്വാൻ
പീഡാം ഹരതുമേ ബുധ:

വ്യാഴപ്രീതിക്ക്
വിഷ്ണു, രാമൻ തുടങ്ങിയ വൈഷ്ണവ മൂർത്തികളും ക്ഷേത്രങ്ങളുമാണ് വ്യാഴപ്രീതിക്ക് ഗുണകരം. മഞ്ഞപ്പട്ട്, പയർ തുടങ്ങിയവ ദാനം ചെയ്യാം. വ്യാഴാഴ്ച, ഏകാദശി എന്നീ ദിവസങ്ങളിൽ വ്രതമെടുക്കുന്നത് ഗുണകരം. വിഷ്ണു സഹസ്രനാമം ജപിക്കുകയുമാകാം. ഇവിടെ പറയുന്ന സ്‌തോത്രങ്ങൾ പതിവായി ആവർത്തിച്ചു ജപിക്കുന്നതും നല്ലതാണ്.
1
ദേവമന്ത്രീ വിശാലാക്ഷ:
സദാ ലോകഹിതേരത:
അനേകശിഷ്യസമ്പൂർണ്ണ
പീഡാം ഹരതു മേ ഗുരു:
2
സർവ്വദേവമയോ വിഷ്ണു
ര പ്രമേയ പ്രഭാവവാൻ ഗുരോ
നിഷ്ട സംഭൂതാൻ
സർവ്വദോഷാൽ വിനാശയ

ശുക്രപ്രീതിക്ക്
ശുക്രനെ പ്രീതിപ്പെടുത്താൻ ലക്ഷ്മീ ദേവിയെയാണ് പ്രസാദിപ്പിക്കേണ്ടത്. ലക്ഷ്മീ സേ്താത്രങ്ങൾ, സഹസ്രനാമം എന്നിവ ജപിക്കാം. വെള്ളി, അമര തുടങ്ങിയവ ദാനം ചെയ്യാം. വെള്ള വസ്ത്രം ധരിക്കാം. ഇവിടെ പറയുന്ന സ്‌തോത്രങ്ങൾ പതിവായി ജപിക്കുന്നതും വെള്ളിയാഴ്ച വ്രതമെടുക്കുന്നതും നല്ലതാണ്.
1
ദൈത്യമന്ത്രീഗുരുസേ്തഷാം
പ്രാണദശ്ച മഹാമതി:
പ്രഭു സ്താതാ ഗ്രഹാണാം
ച പീഡാം ഹരതു മേ കവി:
2
മഹാവിഷ്‌ണോ മഹായോഗിൻ
സർവ്വാമയവിനാശന
ഭാർഗ്ഗവാനിഷ്ടജാൻ
ദോഷാൽ വിനാശന മഹാപ്രഭോ

ശനി പ്രീതിക്ക്
ശനിയാഴ്ച വ്രതമെടുക്കുക. ശാസ്താവിന് നീരാജനം നടത്തുക. നീല, കറുപ്പ് ആണ് വസ്ത്രം. എള്ള് ധാന്യം, വസ്ത്രവും എള്ളും ദാനം ചെയ്യുന്നതും ഗുണമാണ്. ഇനി പറയുന്ന സ്‌തോത്രങ്ങൾ ദിവസവും ജപിക്കുന്നതും നല്ലതാണ്.
1
സൂര്യ പുത്രോ ദീർഘദേഹോ-
വിശാലാക്ഷ: ശിവപ്രിയ:
മന്ദ ചരാ: പ്രസന്നാത്മാ പീഡാം-
ഹരതു മേ ശനീം
2
ദേവകീ സുത സർവേശനമാമി-
സുഖദായക
അനിഷ്ടസ്ഥിതി സംഭൂതം ദോഷം
മന്ദസ്യനാശ എന്നതും ജപിക്കുക

രാഹുപ്രീതിക്ക്
ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമാണ് സർപ്പപ്രീതി. അതിനായി രാഹുമന്ത്ര ജപം നടത്തുക. നീല വസ്ത്രം, ഉഴുന്ന്, ഇരുമ്പ് ഇവ ദാനം ചെയ്യുന്നത് ഗുണകരം. ആയില്യ പൂജ, ആശ്ലേഷ പൂജ, നൂറും പാലും എന്നിവ നേദിക്കുന്നത് ഗുണം ചെയ്യും. ഇവിടെ പറയുന്ന സ്‌തോത്രങ്ങൾ പതിവായി ജപിക്കുന്നതും നല്ലതാണ്.
1
മഹാ ശിരാ മഹാ വക് ത്രോ
ദീർഘദംഷ്‌ട്രോ മഹാബല
അ തനുശ്‌ചോർദ്ധ കേശശ്ച
പീഢാം ഹരതു മേ ശിഖി
2
നാരായണോ മഹാദേവോ
ദൈത്യദാവാഹല: പ്രഭു:
രാഹോരനിഷ്ടജാൻ ദോഷാൻ
സർവാന്നിത്യ മ പോ ഹതു

കൂടാതെ രാഹുവിനും കേതുവിനുമായി നവനാഗ സ്‌തോത്രം നിത്യവും ജപിക്കുന്നത് രാഹു കേതു ദോഷ പരിഹാരത്തിന് ഗുണകരമാണ്.

നവനാഗ സ്‌തോത്രം
അനന്തം വാസുകീം ശേഷം
പത്മനാഭശ്ച കംബലം
ശംഖപാലം ധൃതരാഷ്ട്രംച
തക്ഷകം കാളിയും നമോ നമഃ എന്ന

കേതു പ്രീതിക്ക്
ചാമുണ്ഡി, ഗണപതിഭജനം കേതു പ്രീതിക്ക് നല്ലതാണ്. വെള്ളിയാഴ്ച ഉപാസനയും നന്ന്. ആട് മുതിര ഇവ ദാനം ചെയ്യുന്നതും ഗുണം. ഇവിടെ പറയുന്ന കേതു സ്‌തോത്രം പതിവായി ജപിക്കുന്നതും നല്ലതാണ്.
1
നീലാംബരധരോ വിഷ്ണുർഗ്ഗരൂഡ
തധ്വജ നാമദൃത്
ശിഖിനോ നിഷ്ടസംഭൂതാൻ ദോഷാൻ
സർവാൻ വ്യപോഹതു
2
അനേക രൂപ വർണ്ണെശ്ച
ശതശോക്ഷ സഹസ്രശ:
ഉല്പാതരൂപോ ജഗതാം പീഡാം
ഹരതുമേശിഖി

സംക്രമം, ഗ്രഹണം, വാവു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സ്വയം ശക്തമായ ഈശ്വര പ്രാർത്ഥന ദോഷം കുറയ്ക്കാൻ നല്ലതാണ്. ദാനം ചെയ്യുന്നതും ദോഷം കുറയ്ക്കാൻ സഹായിക്കും. അവരവരുടെ ജന്മദശ, നിലവിലെ ദശ, ഗോചരാൽ സ്ഥിതി ഇവ മനസ്‌സിലാക്കി അവരവരുമായി ബന്ധപ്പെട്ട ഗ്രഹങ്ങളെ കൂടുതൽ ഖണ്ഡിക്കുന്നത് കൂടുതൽ ഗുണം നൽകും.

നവഗ്രഹ സ്‌തോത്രം
നമഃ സൂര്യായ സോമായ
മംഗളായ ബുധായ ച
ഗുരു ശുക്ര ശനിഭ്യ ശ്ച
രാഹവേ കേതവേ നമഃ

ഈ നവഗ്രഹ സ്‌തോത്രം ഒരു ദിവസം കുറഞ്ഞത് 12 പ്രാവശ്യമെങ്കിലും ജപിക്കുന്നതും ഗുണകരം. 54,108,1008, ഉരു കൃത്യമായി ദിവസവും ജപിച്ചാൽ അത്ഭുതകരമായ പോസ്‌സിറ്റീവ് എനർജി രൂപപ്പെടും.

പ്രൊഫ.ദേശികം രഘുനാഥൻ, + 91 8078022068

Story Summary : Powerful Remedies for Navagraha Doshas

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!