അകാരണമായ ഭീതി അകറ്റാനും കാര്യസാധ്യത്തിനും ശിവ മന്ത്രങ്ങൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശ്രീ മഹാദേവനെ ഭജിച്ചാൽ ഏതൊരു വിഷയത്തിനും അതിവേഗം പരിഹാരം ലഭിക്കും. ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് ശിവൻ.എല്ലാം ഉള്ളവരും ഒന്നും ഇല്ലാത്തവരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മന:സമാധാനം ഇല്ലായ്മ, അകാരണമായ ഭീതി തുടങ്ങിയവ. നിരന്തരം പിൻതുടരുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും മന:ശാന്തി കൈവരിക്കാനും സഹായിക്കുന്ന 14 ശിവ മന്ത്രങ്ങളുണ്ട്. ഈ മന്ത്രങ്ങൾ പതിവായി ജപിക്കുന്നത് മനസിന് നല്ല ശാന്തി ലഭിക്കുന്നതിന് ഗുണകരമാണ്. ശിവഭഗവാന് പ്രധാനപ്പെട്ട ദിവസങ്ങളായ പ്രദോഷം, ഞായർ, തിങ്കൾ, തിരുവാതിര, ശിവരാത്രി തുടങ്ങിയ നാളുകളിൽ ഒന്നിൽ തുടങ്ങി 21 ദിവസം രാവിലെയും വൈകിട്ടും ചൊല്ലുക. ദിവസവും മൂന്ന് പ്രാവശ്യം വീതമാണ് 14 മന്ത്രങ്ങളും ജപിക്കേണ്ടത്. ജപവേളയിൽ വെളുത്തവസ്ത്രം ധരിക്കുന്നതും നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും നല്ലതാണ്. ഇത് ജപിക്കുന്നതിന് യാതൊരു വ്രതനിഷ്ഠയും നിർബന്ധമില്ല. മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. പലവിധ ചിന്തകള്‍കൊണ്ട് മനസ് അലങ്കോലപ്പെട്ട് ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ഇത് അത്ഭുതകരമായ ആശ്വാസം നല്കും.
ചതുർദ്ദശ ശിവ മന്ത്രങ്ങൾ
ഓം പൂജ്യായ നമഃ
ഓം പരമേഷ്ഠിനേ നമഃ
ഓം നിരാമയായ നമഃ
ഓം ശുദ്ധബുദ്ധയേ നമഃ
ഓം വിശ്വായ നമഃ
ഓം ഭവായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം യതയേ നമഃ
ഓം പൂർവ്വജായ നമഃ
ഓം പരമാത്മനേ നമഃ
ഓം ജടിലായ നമഃ
ഓം മനസ്വിനേ നമഃ
ഓം കൈലാസപതയേ നമഃ
ഓം പ്രതിസര്യായ നമഃ
ക്ഷിപ്രഫലസിദ്ധിക്ക്
ശിവാഷ്ടോത്തരം
ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ശതനാമാവലി ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ ശിവ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല. പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര തുടങ്ങിയ ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് അഷ്ടോത്തരം ജപിക്കുന്നതും ജലാധാര, കുവള ദളാർച്ചന, മൃത്യുഞ്ജയഹോമം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്. കാര്യസാധ്യത്തിന് അഷ്ടോത്തരം ജപിക്കാൻ ആഗ്രഹിക്കുന്നവർ ശുഭദിവസം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊടുത്തി ഗണപതി സ്മരണയോടെ ശിവാഷ്ടോത്തര ജപം ആരംഭിക്കണം. വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് ഏറെ നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.
ശ്രീ മഹാദേവന്റെ അഷ്ടോത്തര ശതനാമാവലി രാവിലെയും വൈകിട്ടും ജപിക്കാം. കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ചുകൊണ്ട് ജപിച്ചാൽ എല്ലാ വിഷമങ്ങളും അകലും. സകല പാപങ്ങളും നശിച്ച് ഐശ്വര്യം ലഭിക്കും.
കുടുംബൈശ്വര്യം, അഭിഷ്ടസിദ്ധി, ഗ്രഹദോഷ മുക്തി, രോഗ ദുരിത മോചനം, ആഗ്രഹസാഫല്യം എന്നിവയാണ്
ശിവാഷ്ടോത്തര ശതനാമാവലി ജപഫലം.
ശിവാഷ്ടോത്തരം കേൾക്കാം :
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Story Summary: Powerful Shiva Mantras For Mental Peace and fulfillment
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved