വ്യാഴ ദോഷങ്ങളും ശത്രുദോഷ ദുരിതവും നീങ്ങുന്നതിന് മഹാസുദര്‍ശന മാലാമന്ത്രം
മംഗളഗൗരി
വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത് നല്ലതാണ്. വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ വൈകിട്ടോ ജപിക്കാം.
മഹാവിഷ്ണുവിന്റെ ദിവ്യായുധം എന്ന നിലക്കാണ് സുദർശനം അറിയപ്പെടുന്നത്. സു എന്നാൽ ശ്രേഷ്ഠം എന്നും ദർശനം എന്നാൽ കാഴ്ചയെന്നും, ധർമ്മം എന്നും, തത്ത്വചിന്ത എന്നും അർത്ഥമുണ്ട്. ആര് കണ്ടാലും ശ്രേഷ്ഠമായി കാണപ്പെടുന്ന സുദർശനം ദുർചിന്തയിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നും സർവ്വ ദുരിതത്തിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. എന്ന് മാത്രമല്ല പ്രത്യേകിച്ചൊരു വിഷയമെന്നില്ലാതെ എന്തിനും സുദർശനോപാസന അത്ഭുത ഫലമേകും. ഗൃഹദോഷം, വാസ്തുദോഷം, രോഗദുരിതങ്ങൾ, സ്ഥലദോഷം, തടസം എന്നിവയ്ക്കും ഏറ്റവും നല്ല പരിഹാരമാണ് സുദർശന ചക്രോപാസന.
മഹാവിഷ്ണുവിനും വൈഷ്ണവ അവതാരങ്ങൾക്കും പ്രത്യേകിച്ച് ശ്രീവരാഹം, നരസിംഹം, ശ്രീകൃഷ്ണൻ പുറമെ – ആദി പരാശക്തി മഹാദുർഗ, ശ്രീഭദ്രകാളി, ഗണപതി എന്നിവർക്കും സുദർശന വിദ്യ പ്രാപ്തമാണ്. സുദർശന മൂർത്തിയുടെ പൂജാവിധിയിൽ പ്രധാനമായ ധ്യാനശ്ലോകം ഇതാണ്.
കല്പാന്തർക്ക പ്രകാശം ത്രിഭുവനമഖിലം
തേജസാപൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദം
ഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പൃഥതരമുസലം
ചാപപാശാങ്കുശാൻസ്വൈർ –
ബിഭ്രാണം ദോർഭിരാദ്യം മനസിമുരരിപും
ഭാവയേത് ചക്രസംജ്ഞം
സുദർശന മൂർത്തിയുടെ പൂജാവിധിയിൽ ഏറ്റവും പ്രധാനമായ ധ്യാനശ്ലോകം ഇതാണ്. കോടിക്കണക്കിന് സൂര്യന്റെ തേജസോട് കൂടിയാണ് ഈ ശ്ലോകത്തിൽ സുദർശന മൂർത്തിയെ വർണ്ണിക്കുന്നത്. ചക്രം, ശംഖ്, ഗദ, താമര, ഉലക്ക, വില്ല്, പാശം, തോട്ടി എന്നിവ ധരിച്ച എട്ട് കൈകളോടെയാണ് ഭഗവാനെ വർണ്ണിച്ചിരിക്കുന്നത്. ചുവന്ന കണ്ണുകളോടും, ശത്രുവംശത്തെ മുഴുവനും ഭയപ്പെടുത്തുന്ന ഭാവത്തിലും ഉഗ്രമായ ദംഷ്ട്രകളോട് കൂടിയും അട്ടഹാസത്തോടുകൂടിയുള്ള സുദർശന മൂർത്തിയെ വർണ്ണിക്കുന്നു. വിഷ്ണു ചൈതന്യമാണ് എങ്കിലും ആ സൗമ്യത ഒട്ടും ഇല്ലാത്ത ഒരു മൂർത്തി സങ്കല്പമാണ് സുദർശനമൂർത്തി. ഉഗ്രതയോടുകൂടി ഈ സങ്കല്പം നന്നായി ചിന്തിച്ചുകൊണ്ട് മഹാസുദര്‍ശന മലാമന്ത്രം ജപിച്ചാൽ ക്ഷിപ്രഫലം ലഭിക്കും. ആഭിചാര ദുരിതമകറ്റുന്നതിന് അത്ഭുത ശക്തിയാണ് ഇതിന്
ഉള്ളത്.
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ പരായ
പരം പുരുഷായ പരമാത്മനേ പരകർമ്മ
മന്ത്രയന്ത്ര ഔഷധ
അസ്ത്രശസ്ത്രാണി സംഹര സംഹര
മൃത്യോർ മോചയ: മോചയ:
ഓം നമോ ഭഗവതേ മഹാസുദർശനായ
ദീപ്‌ത്രേ ജ്വാലാ പരീതായ
സർവ്വദിക് ക്ഷോഭണകരായ
ഹുംഫട് ബ്രഹ്മണേ പരം
ജ്യോതിഷേ സ്വാഹാ
സുദർശന മാലാമന്ത്രം 12,28,36,54 തുടങ്ങി യഥാശക്തി ജപിക്കാം. 2 നേരം ജപിക്കണം. രോഗം, ബാധകൾ ശത്രുദോഷം എന്നിവ ശമിക്കാൻ ഉത്തമം. ആരെങ്കിലും എന്തെങ്കിലും പൂജകളോ നേർച്ചകളോ പ്രാർത്ഥനകളോ നമുക്കെതിരെ ചെയ്താൽ ദുരിതമൊഴിഞ്ഞു പോകാൻ ഈ മന്ത്രം പരിഹാരമാണ്. അത്ഭുതശക്തിയുള്ള ഈ മന്ത്രം ഗുരു ഉപദേശമായി സ്വീകരിക്കുന്നത് നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാ സുദർശന മാലാമന്ത്രം കേൾക്കുക:
Story Summary: Powerful Sudershana Mala Mantra Japa for eliminating Guru Dosha and Enimes
Copyright 2024 Neramonline.com. All rights reserved