ശനി പകർച്ച ശനിയാഴ്ച ; ദോഷപരിഹാരത്തിന് ഇത് ചെയ്യുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
വി സജീവ് ശാസ്‌താരം
2025 മാർച്ച് 29 ശനിയാഴ്ച ശനിഗ്രഹം മീനം രാശിയിലേക്ക് പകരുന്നു. ഈ ഗ്രഹപകർച്ചയുടെ
ദോഷങ്ങൾ പരിഹരിക്കാൻ ശാസ്താവിന്, പ്രത്യേകിച്ച് പ്രഭാസത്യകസമേത ശാസ്താവിന് നീരാജനം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. ക്ഷേത്രങ്ങളിൽ ശനി പകർച്ചയുടെ പിറ്റേന്ന് ഞായറാഴ്ച രാവിലെയാണ് പരിഹാര പൂജകൾ നടക്കുന്നത്.
കുടുംബ ഐശ്വര്യത്തിനായും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിനായും ഭജിക്കേണ്ട ശാസ്താ ഭാവങ്ങളാണ് പ്രഭാസത്യകസമേത ശാസ്താവും പൂര്‍ണ്ണാപുഷ്‌ക്കലാസമേത ഗജാരൂഢ ശാസ്താവും . പ്രഭാസത്യകസമേത ശാസ്താവിന്റെയും പൂര്‍ണ്ണാപുഷ്‌ക്കലാസമേത ഗജാരൂഢ ശാസ്താവിന്റെയും ധ്യാനങ്ങൾ താഴെ ചേർക്കുന്നു. കുടുംബക്ഷേമത്തിന് ഈ ഭാവങ്ങളിൽ ശാസ്താവിനെ പതിവായി ഭജിക്കുക. ശനി പകർച്ചാവേളയിൽ ഈ ധ്യാനങ്ങളും ശാസ്താവിന്റെ മൂലമന്ത്രവും കഴിയുന്നത്ര ജപിക്കുന്നതും നല്ലതാണ് :
1 പ്രഭാസത്യകസമേത ശാസ്താവ്
സ്നിഗ്ദ്ധാരാള വിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്നുപ്തകുണ്ഡലമഥേ
ഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം
പ്രഭാസത്യക സ്ഫായല് പാര്‍ശ്വയുഗം
സുരക്തസകലാകല്പം സ്മരേദാര്യകം

2 പൂര്‍ണ്ണാപുഷ്‌ക്കലാസമേത
ഗജാരൂഢശാസ്താവ്
ശ്രീമച്ഛങ്കരനന്ദനം ഹരിസുതം
കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം
സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം
ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
ജീമുതശ്യാമധാമാ മണിമയവിലസത്
കുണ്ഡലോല്ലാസിവക്ത്രോ
ഹസ്താബ്ജം ദക്ഷമാത്തോത്പലമിതരഭുജം
വാമജാനൂപരിസ്ഥം
ബിഭ്രത് പദ്മാസനസ്ഥ: പരികലിത തനുര്‍
യോഗപട്ടേനജൂഷ്ടഃ
ശ്രീപൂര്‍ണ്ണാ പുഷ്‌കലാഭ്യാം പുരഹരമുരജിത്
പുത്രകഃ പാതു ശാസ്താ.
ശ്രീപാര്‍വതീ രമാപതീ യുഗ്മജാതം
ശ്രീ പാണ്ഡ്യപൂര്‍ണ്ണ സുകൃതം വരഭൂതനാഥം
ശ്രീപൂര്‍ണ്ണാപുഷ്‌കലയുതം ശ്രിത പാരിജാതം
ശ്രീപൂര്‍ണ്ണ ചന്ദ്രവദനം വരദം നമാമി
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Saturn Transit 2025: Remedy for removing Bad effects
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved