Friday, 22 Nov 2024
AstroG.in

ക്ഷേത്രത്തിൽ വച്ച് ഇത് ജപിക്കൂ ഈശ്വരാധീനം നമുക്ക് ചുറ്റുമുണ്ടാകും

മംഗള ഗൗരി
എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. 108 എന്ന സംഖ്യയുടെ
മഹത്വവും ദിവ്യത്വവും പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ്
ഉത്തമമായി കണക്കാക്കുന്നത്. എന്നും ഇഷ്ടദേവതയുടെ സഹസ്രനാമങ്ങൾ ജപിക്കാൻ സമയ പരിമിതിയും മറ്റ് അസൗകര്യങ്ങളും ഉള്ളവർക്ക് ആശ്രയിക്കാവുന്നത് അഷ്ടോത്തര ശതനാമാവലിയെയാണ്. ഏതാനും മിനിട്ടുകൾ കൊണ്ട് ജപം പൂർത്തിയാക്കി ഇഷ്ടദേവതയുടെ സാന്നിദ്ധ്യം മനസിൽ ഉറപ്പിക്കാം. ക്ഷേത്രങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് അഷ്ടോത്തര ശതനാമാവലി. എല്ലാ ദേവതകൾക്കും അഷ്ടോത്തരം ഉണ്ടെന്ന് പറഞ്ഞല്ലോ. അതിൽ ശിവൻ്റെ അഷ്ടോത്തര ശതനാമാവലി ശിവ സ്തുതി, ധ്യാനം, ക്ഷമാപണമന്ത്രം സഹിതം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ചത് കേൾക്കാം:



ആദ്യമായി ശിവഅഷ്ടോത്തരം ജപിച്ചു തുടങ്ങുന്നവർ തുടർച്ചയായി 21, 41 ദിവസം ജപിക്കണം. ഞായർ, തിങ്കൾ,
പ്രദോഷം, ശിവരാത്രി, തിരുവാതിര ദിവസങ്ങൾ ജപം ആരംഭിക്കാൻ നല്ലത്. ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്ക് മിക്ക പൂജാരികളും ജപിക്കുന്നത് അഷ്ടോത്തര ശതനാമാവലിയാണ്. ക്ഷേത്ര ദർശന വേളയിൽ ഭക്തരും അഷ്ടോത്തരം ജപിക്കുന്നത് ശ്രേഷ്ഠമാണ്. ക്ഷേത്രത്തിൽ വച്ചുള്ള അഷ്ടോത്തര ജപത്തിന് അപാര ഫലസിദ്ധിയുണ്ടെന്ന് വിശ്വസിക്കുന്നു അഷ്ടോത്തര ജപം എല്ലാ അഹിതങ്ങളും ജീവിതത്തിൽ നിന്നും അകറ്റും. ഈശ്വരാധീനം അറിയാതെ നമുക്ക് ചുറ്റുമുണ്ടാകും. പതിവായി അഷ്ടോത്തരം ജപിക്കുന്നത് ഒരു രക്ഷ തന്നെയാണ്. കഠിനനിഷ്ഠകളില്ലാതെ ആർക്കും ഇത് ജപിക്കാം. അർത്ഥം മനസിലാക്കി ജപിക്കാൻ ശ്രദ്ധിക്കുക. ശിവൻ്റെ അർദ്ധശരീരമായി മാറുന്നതിന് അതിവേഗം ഫലം ലഭിക്കുന്ന സ്തോത്രം തനിക്ക് പറഞ്ഞു തരണമെന്ന് പാർവതീ ദേവി നാരായണനോട് ആവശ്യപ്പെട്ടു. അങ്ങനെ അതിവേഗം ഫലം കിട്ടുന്ന ശിവാഷ്ടോത്തരം ദേവിക്ക് ഉപദേശിച്ചു കൊടുത്തു. ഒപ്പം ധ്യാനവും നൽകി. അതിനാൽ ഈ മന്ത്രത്തിന്റെ ഋഷി നാരായണനാണ്. അനുഷ്ടുപ്പ് ഛന്ദ: സദാശിവവോ ദേവത

ധ്യാനം
ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി

(വെൺമയാർന്ന ശരീരത്തോടെ ചന്ദ്രമണ്ഡലത്തിൽ കുടികൊള്ളുന്നവനും സർപ്പങ്ങളെ ആഭരണമായി അണിഞ്ഞിരിക്കുന്നവനും ഭസ്മം പൂശിയ ശരീരത്തോട് കൂടിയവനും മാൻ, മഴു എന്നിവ കൈയിൽ അണിയുന്നവനും കമനീയമായ അർദ്ധചന്ദ്രനെ ശിരസിൽ ചൂടിയവനുമായ ശിവനെ എപ്പോഴും ഹൃദയ മദ്ധ്യത്തിൽ ധ്യാനിക്കുന്നു.)

Story Summary: Significance and Benefits of Chanting Siva Ashtothram during Temple Visit

Copyright 2024 Neramonline.com. All rights reserved

error: Content is protected !!