പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഒറ്റ നാരങ്ങ സമർപ്പിച്ചാൽ കാര്യസിദ്ധി
ശ്രീജിത്ത് വി നായർ
പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും നടത്തി വരുന്ന ഒറ്റനാരങ്ങ വഴിപാട് അഭീഷ്ട സിദ്ധിക്ക് പ്രസിദ്ധമാണ്. ശ്രീ പാർവതി പരമേശ്വര പുത്രനും പഞ്ചാമൃതാഭിഷേക പ്രിയനും കാവടി പ്രിയനും ശത്രുസംഹാരമൂർത്തിയും കലിയുഗവരദനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിനായി അനേകായിരം ഭക്തജനങ്ങൾ ഭഗവാന്റെ തിരുമുൻപിൽ ഭക്തിപൂർവ്വം ഒറ്റനാരങ്ങാ വഴിപാട് പതിവായി ഈ ദിനം
നടത്താറുണ്ട്.
സുബ്രഹ്മണ്യ സ്വാമിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് ചൊവ്വാഴ്ച. ജ്യോതിശ്ശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. സന്താന ഭാഗ്യം, മംഗല്യ സിദ്ധി, പഠനമികവ് തുടങ്ങിയ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് ഭഗവാന് സമർപ്പിക്കുന്ന പ്രധാന വഴിപാടായ ഇത് ആറ് ചൊവ്വാഴ്ച മുടങ്ങാതെ നടത്തണം.
വഴിപാടാരംഭിക്കുന്ന ആദ്യത്തെ ചൊവ്വാഴ്ച വിഘ്‌ന നിവാരണനായ ഗണപതി ഭഗവാന്റെ തിരുനടയിലും ഈ വഴിപാട് സമർപ്പിക്കണം. വാഴയിലയിൽ ഒരു നാരങ്ങയും, വെളുത്ത് പുഷ്പവും ഒരു നാണയവും വച്ച് നിശബ്ദമായി ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ആറ് പ്രദക്ഷിണം പൂർത്തിയാക്കി പ്രാർത്ഥനയോടെ തിരുനടയിൽ
സമർപ്പിക്കണം. ഓം വചത്ഭുവേ നമഃ , ഓം ശരവണ ഭവഃ എന്നിവയാണ് ജപിക്കേണ്ട പ്രധാന പ്രാർത്ഥനകൾ
ആറ് ചൊവ്വാഴ്ച ഒറ്റനാരങ്ങ സമർപ്പിച്ച ശേഷം ഇഷ്ട വഴിപാട് സമർപ്പിക്കാവുന്നതാണ്. ഭഗവാന് നാരങ്ങാമാല
ഇപ്പോൾ ചാർത്തുന്നില്ല; പകരം ഇഷ്ട വഴിപാട് നടത്താം. എല്ലാ ചൊവ്വാഴ്ചയും ഷണ്മുഖനായ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ക് ഈ വഴിപാട് ഭക്തിയോടെ സമർപ്പിച്ചാൽ ഇഷ്ട ഫലപ്രാപ്തി ലഭിക്കും. രാവിലെയും വൈകിട്ടും ക്ഷേത്രത്തിലെ പൂജാസമയം അനുസരിച്ച് വഴിപാട് സമർപ്പിക്കുന്നു.
Story Summary: Significance and Benefits of Ottanarnga offering to Perunna Subrahmanya Swami
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved