Saturday, 14 Sep 2024
AstroG.in

തിങ്കളാഴ്ച രാത്രി അവതാര പൂജ തൊഴുതാൽ ഉദ്ദിഷ്ട കാര്യസിദ്ധി

ജോതിഷി പ്രഭാസീന സി പി
2024 ആഗസ്റ്റ് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ജയന്തി പോലെ ശോഭയാത്രയും ഉറിയടിയും ഭാഗവത പാരായണവും സത്സസംഗങ്ങളും വിശേഷ പൂജകളും വഴിപാടുകളും വിവിധ കലാപരിപാടികളും മറ്റുമായി ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ഭഗവത് ജയന്തിയില്ല. സാധാരണ ദിവസത്തെ ദർശനത്തെക്കാൾ അഷ്ടമിരോഹിണി ദിവസത്തെ ശ്രീകൃഷ്ണക്ഷേത്ര ദർശനത്തിന് കൂടുതൽ ഫലം ഉണ്ടാകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. തിങ്കളാഴ്ച രോഹിണി നക്ഷത്രവും അഷ്മിതിഥിയും ഒന്നിക്കുന്ന അർദ്ധരാത്രിയിലാണ് ശ്രീ കൃഷ്ണ അവതാര പൂജ. കൃഷ്ണപക്ഷ അഷ്മി തിഥി 54 നാഴികയും രോഹിണി നക്ഷത്രം 23 നാഴികയും എത്തുന്ന സമയത്ത് നടക്കുന്ന ഈ അവതാര പൂജ കണ്ട് തൊഴുന്നത് സർവാനുഗ്രഹദായകമാണ്.

അഷ്ടമിരോഹിണി ഫലശ്രുതി
അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണ ഉപാസന ഉദ്ദിഷ്ടകാര്യസിദ്ധിക്കും, ദാമ്പത്യ സൗഭാഗ്യത്തിനും സാമ്പത്തികാഭിവൃദ്ധിക്കും ദാമ്പത്യകലഹം മാറാനും കർമ്മപുഷ്ടിക്കും ശത്രുതാനിവാരണത്തിനും സന്താന സൗഭാഗ്യത്തിനും കലാസാഹിത്യ പ്രവർത്തനങ്ങളിൽ വിജയിക്കാനും രക്ഷയ്ക്കും പ്രണയസാഫല്യത്തിനും
പാപമുക്തിക്കും രാഷ്ട്രീയ വിജയത്തിനും വ്യവഹാര വിജയത്തിനും ഭരണനൈപുണ്യത്തിനും ഉതകുമെന്ന് വിശ്വാസിക്കുന്നു. അഷ്ടമിരോഹിണി ദിവസം ഭക്തിയോടെയും ശുദ്ധിയോടെയും വ്രതമെടുത്താൽ തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടബാദ്ധ്യതാ മുക്തി തുടങ്ങി ഏത് കാര്യത്തിനും ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കും. അന്ന് വിഷ്ണുവിനെയോ ശ്രീകൃഷ്ണനെയോ പ്രകീർത്തിക്കുന്ന സ്‌തോത്രങ്ങൾ ജപിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്യേണ്ടതാണ്. ബുധദശ നടക്കുന്ന സമയത്ത് അഷ്ടമിരോഹിണി തീർച്ചയായും അനുഷ്ഠിക്കേണ്ടതാണ്. മന്ത്രങ്ങൾ ശ്രീകൃഷ്ണ ജയന്തി ദിവസം ജപിച്ചു തുടങ്ങാൻ സാധിച്ചില്ലെങ്കി ബുധനാഴ്ച അല്ലെങ്കിൽ വ്യാഴാഴ്ച ശുഭ്രവസ്ത്രം ധരിച്ച് തുടങ്ങണം.

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമഃ എന്ന ശ്രീകൃഷ്ണ ഭഗവാന്റെ മൂലമന്ത്രം ശ്രീകൃഷ്ണജയന്തി ദിവസം രാവിലെയും വൈകുന്നേരവും 108 തവണ വീതം ജപിക്കുന്നത് ഏറ്റവും വിശേഷമാണ്.

ദ്വാദശാക്ഷ മന്ത്രം
ഈ ദിവസം ദ്വാദശാക്ഷ മഹാമന്ത്രമായ ഓംനമോ ഭഗവതേ വാസുദേവായ 144 പ്രാവശ്യം രണ്ട് നേരവും ജപിക്കുന്നത് ഇഷ്ടകാര്യലബ്ധിക്കും പാപശാന്തിക്കും ഗുണകരമാണ്.

ഗ്രന്ഥപാരായണം
ശ്രീകൃഷ്ണജയന്തി ദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, ശ്രീകൃഷ്ണ അഷ്ടോത്തരം, ശ്രീകൃഷ്ണാഷ്ടകം, അച്യുതാഷ്ടകം, വിഷ്ണുസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഗുണകരമാണ്. മന:ശാന്തിക്ക് രാവിലെയാണ് പാരായണം ചെയ്യേണ്ടത്. ചില പ്രത്യേക സമ്പ്രദായത്തിൽ രാവിലെ മുതൽ സന്ധ്യവരെയും ഭാഗവതപാരായണം നടത്താറുണ്ട്. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രിയിൽ പാരായണം ചെയ്യുന്നത് ഏറ്റവും ഫലപ്രദമാണ്.

വഴിപാടുകൾ
അഷ്ടമിരോഹിണിനാളിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാട് നടത്തിയാൽ വിദ്യാർത്ഥികളിലെ വിദ്യാതടസം മാറികിട്ടും. ഭാഗ്യസൂക്തം പുരുഷസൂക്തം അർച്ചന നടത്തിയാൽ തൊഴിൽ രംഗത്തെ തടസങ്ങൾ നീങ്ങും. നിശ്ചിത വ്യാഴാഴ്ചകളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ സന്താന ഗോപാല മന്ത്രാർച്ചന, പുരുഷസൂക്താർച്ചന എന്നിവ ചെയ്താൽ സന്താനസിദ്ധിക്കുള്ള തടസങ്ങൾ മാറിക്കിട്ടുകയും സന്തതികൾക്ക് അഭിവൃദ്ധി ഉണ്ടാകും. പതിവായി കൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ എല്ലാവിധത്തിലുള്ള മനോവിഷമങ്ങളും ഇല്ലാതായിത്തീരും. നെയ്‌വിളക്ക് പുരുഷസൂക്താർച്ചന, അഷ്‌ടോത്തരാർച്ചന, സഹസ്രനാമാർച്ചന, പാൽപ്പായസം, തൃക്കൈവെണ്ണ ഇവയാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ പൊതുവായ വഴിപാടുകൾ. എല്ലാ മാസവും രോഹിണി നാളിൽ വ്രതം അനുഷ്ഠിച്ച് ശ്രീകൃഷ്ണക്ഷേത്ര ദർശനം നടത്തി സ്വയംവര പുഷ്പാഞ്ജലി കഴിപ്പിച്ചാൽ വിവാഹതടസങ്ങൾ മാറിക്കിട്ടുകയും ഇഷ്ടമംഗല്യം സിദ്ധിക്കുകയും ചെയ്യും.

ശ്രീകൃഷ്ണ മന്ത്രങ്ങളും ജപഫലവും
അതിവേഗം ശ്രീകൃഷ്ണ പ്രീതി ലഭിക്കാൻ ജപിക്കേണ്ട അത്ഭുത ഫലസിദ്ധിയുള്ള 11 ശ്രീകൃഷ്ണ മന്ത്രങ്ങൾ പ്രസിദ്ധ താന്ത്രിക – മന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണുക:


ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance and Benefits of Sree Krishna Avathara Pooja on 26 August 2024

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!