Saturday, 30 Nov 2024
AstroG.in

മൃത്യുഞ്ജയ മന്ത്രം, നാമാവലി രോഗശാന്തിയും ആരോഗ്യവും തരും

ഗൗരി ലക്ഷ്മി
മൃത്യുവിനെ അതിജീവിക്കുന്നതിനും ആയുരാരോഗ്യം നേടുന്നതിനുമുള്ള മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ സഹായിക്കും.

ഇത് എല്ലാ ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം. കുറഞ്ഞത്‌ ഒരു തവണയെങ്കിലും ജപിക്കുന്നത്‌ ആയുസ്സിന് നല്ലതാണ്. ഇതു വളരെ ശക്തിയുള്ള മന്ത്രമാണ്. അതിനാല്‍ ഇത് ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധിയുണ്ടാകണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ മൃത്യുഞ്ജയ മന്ത്രം സഹായിക്കുന്നു.
ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള മഹാ മൃത്യുഞ്ജയ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്.
ധ്യാനം ജപിച്ച് ഭഗവത് സ്വരൂപം മനസ്സിൽ ഉറപ്പിച്ച ശേഷം വേണം ഇത് ജപിക്കേണ്ടത്. മാർക്കണ്ഡേയനാണ് മന്ത്രത്തിന്റെ ഋഷി.

ധ്യാനം
നമഃ ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാം
നാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം
നമോ നമഃ
ശങ്കര പാര്‍വതിഭ്യാം.

മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.

മന്ത്രാര്‍ത്ഥം
വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം
ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍ നിന്നും ത്രിലോചനാ എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷത്തിൽ എത്തിക്കേണമേ.

മുക്തി മാർഗ്ഗം
ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌. അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടു വന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്തിയിലേയ്ക്കുള്ള ഒരു മാര്‍ഗ്ഗമായി ഇതിനെ കാണാവുന്നതാണ്.

മൃത്യുഞ്ജയ നാമാവലി
അതുപോലെ താഴെയുള്ള 28 മന്ത്രങ്ങൾ ജപിക്കുന്നത് മൃത്യുഞ്ജയ മൂർത്തിയുടെ പ്രീതിക്ക് ഏറെ ഗുണകരമാണ്. രാവിലെ കുളിച്ച് ശിവക്ഷേത്രദർശനം ചെയ്ത് ജപം തുടങ്ങണം. ഈ നാമാവലി നെയ്‌വിളക്കിനു മുമ്പിലിരുന്ന് 5 പ്രാവശ്യം ജപിക്കണം. ഇങ്ങനെ 21 ദിവസം ജപിക്കുക. ആരോഗ്യം വർദ്ധിക്കുന്നതിനും രോഗങ്ങൾ മാറ്റുന്നതിനും ഈ മന്ത്രങ്ങൾക്ക് വളരെ ശക്തിയുണ്ട്. വ്രതനിഷ്ഠകൾ നിർബന്ധമില്ല. മന്ത്രോപദേശവും നിർബന്ധം ഇല്ല. തിങ്കളാഴ്ച ജപം ആരംഭിക്കാം.

ഓം മൃത്യുരൂപിണേ നമഃ
ഓം മൃത്യുഗായാത്മനേ നമഃ
ഓം സഞ്ജീവനീ ഘോഷായ നമഃ
ഓം സദാഹാരായ ഹ്രീം നമഃ
ഓം സദാശിവായ നമഃ

ഓം നീലകണ്ഠായ ഹ്രീം നമഃ
ഓം നീലഗ്രീവായ ഹ്രീം നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം മരിചയേ നമഃ
ഓം സപ്തർഷയേ ഹ്രീം ജൂംസ: നമഃ

ഓം രോചകാത്മനേ നമഃ
ഓം നീലകാളായ നമഃ
ഓം ശശ്വത് പ്രസന്നാത്മനേ നമഃ
ഓം അഷ്ടമീ സേവ്യായ നമഃ
ഓം ഭൈരവ പ്രിയായ നമഃ

ഓം ഋഗ്വേദമാർഗ്ഗായ നമഃ
ഓം ജ്ഞാനനിരതായ നമഃ
ഓം ശശ്വത്‌സ്വരൂപമണ്ഡലായ നമഃ
ഓം കാമദായിനേ നമഃ
ഓം ഋഷഭേശ്വരായ നമഃ

ഓം സുസത്വായ നമഃ
ഓം വേദാശ്വായ നമഃ
ഓം പ്രയുക്തമാർഗ്ഗാത്മനേ നമഃ
ഓം ഓങ്കാരേശ്വരായ നമഃ
ഓം ഷൺമുഖപ്രിയായ നമഃ

ഓം ഷഡംഗുലമാത്രേ നമഃ
ഓം വംശരൂപിണേ നമഃ
ഓം സുനന്ദായ നമഃ

Story Summary: Significance and explanation of Maha Mrityunjaya Mantra and Mrityunjaya Namavali

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!