Monday, 19 May 2025
AstroG.in

ദേവീസൂക്തം ജപിക്കുന്ന വീട്ടിൽ ദുരിതങ്ങളൊഴിഞ്ഞ് സൗഭാഗ്യം നിറയും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്ന് ആരംഭിക്കുന്ന ദേവീസൂക്തം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും. താളനിബദ്ധവും ഭക്തിസമ്പൂർണ്ണവുമായ ഈദേവീസ്തുതി ഭക്തരുടെ മനസ്സിൽ അലൗകികമായ ആനന്ദവും സമാധാനവും പ്രദാനം ചെയ്യും. ദേവീ മഹാത്മ്യം അഞ്ചാം അദ്ധ്യായത്തിലുള്ളതാണ് ഈ സ്തുതി. പരമമായ
ദേവീഭക്തിയുടെ, ഉദാത്തമായവിശ്വാസത്തിന്റെ ദിവ്യാനുഭൂതി സമ്മാനിക്കുന്ന ഈ സ്തുതിയിൽ
മൊത്തം 21 ശ്ലോകങ്ങളുണ്ട്. ഇത് നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർക്ക് ദേവീകടാക്ഷത്താൽ സർവെെശ്വര്യവും ശാന്തിയും വന്നു ചേരും. സകല സൗഭാഗ്യങ്ങളും ആഗ്രഹലാഭവും നൽകി ദേവി അവരെ അനുഗ്രഹിക്കും. പ്രസിദ്ധ
ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
യാ ദേവീ സര്‍വ്വ ഭൂതേഷു എന്ന് തുടങ്ങുന് ദേവി
സ്തുതി കേൾക്കാം :



1
യാ ദേവീ സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
2
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
3
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
4
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
5
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
6
യാദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
7
യാദേവീ സര്‍വ്വ ഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
8
യാദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
9
യാദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
10
യാദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
11
യാദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
12
യാദേവീ സര്‍വ്വ ഭൂതേഷു
ശാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
13
യാദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
14
യാദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
15
യാദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
16
യാദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
17
യാദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
18
യാദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
19
യാദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
20
യാദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
21
യാദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ


Story Summary: Significance Chanting Ya Devi Sarva Bhuteshu… Devi Sukatham daily

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

error: Content is protected !!