നവദുര്‍ഗ്ഗമാരെ ഭജിച്ചാൽ സന്താനങ്ങൾക്ക് അഭിവൃദ്ധി
മംഗള ഗൗരി
എല്ലാ മാസത്തിലെയും പൗർണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളാണ് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ പ്രധാനം. ലളിതാസഹസ്രനാമം, വിവിധ ദുർഗ്ഗാ മന്ത്രങ്ങൾ, ലളിതാത്രശതി തുടങ്ങിയവ കൊണ്ടുള്ള പുഷ്പാഞ്ജലി, കുങ്കുമാർച്ചന, പട്ട്, താലി സമർപ്പണം തുടങ്ങിയവയാണ് ദുർഗ്ഗ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ. ഭഗവതി കുസുമപ്രിയ ആയതിനാൽ പുഷ്പാഞ്ജലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഐശ്വര്യത്തിനും കുടുബക്ഷേമത്തിനും ശത്രുദോഷ പരിഹാരത്തിനും ദാമ്പത്യ ദോഷമുക്തിക്കും സന്താന ക്ഷേമത്തിനും സന്താനലാഭത്തിനും ദുർഗ്ഗയെ ഭജിക്കുന്നത് ഉത്തമാണ്. താഴെ പറയുന്ന നക്ഷത്രങ്ങളിൽ ജനിച്ചവർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്. പൂരം, പൂരാടം, ഭരണി, വിശാഖം, അനിഴം, തൃക്കേട്ട, ആയില്യം, പുണർതം, പൂരുരുട്ടാതി, രേവതി എന്നിവയാണ് ഈ നക്ഷതങ്ങൾ.
ശാന്ത, രൗദ്ര ഭാവങ്ങളിൽ ആരാധിക്കുന്ന ദുർഗ്ഗയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് ചണ്ഡിക. പാര്‍വതി ദേവിയെയാണ് യഥാര്‍ത്ഥത്തില്‍ ചണ്ഡികാദേവിയായി ആരാധിക്കുന്നത്. കാളി, ദുർഗ്ഗ, ഭൈരവി, ശ്യാമ, ചണ്ഡിക
എന്നിവയാണ് ദേവിയുടെ രൗദ്രഭാവങ്ങൾ. 3 രൂപത്തിൽ ചണ്ഡികാദേവിയെ ആരാധിക്കുന്നു. 20 കൈകളോടു കൂടിയതാണ് ഒരു ചണ്ഡിക സങ്കല്പം. വലതുകൈകളില്‍ ശൂലം, വാള്‍, വേല്, ചക്രം, പാശം, പരിച, ആയുധം, അഭയം, ഡമരു, ശക്തി എന്നിവയും ഇടതുകൈകളില്‍ നാഗപാശം ചെറിയപരിച, മുഴ, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, ഇരുമ്പുലക്ക എന്നിവയും ധരിച്ചിരിക്കുന്നു. പത്തു കൈകളോടുകൂടിയതാണ് മറ്റൊരു സങ്കല്പം. കീഴ്ഭാഗത്ത് തലമുറിഞ്ഞു കിടക്കുന്ന മഹിഷാസുരന്‍ മുറിഞ്ഞ കഴുത്തില്‍ നിന്ന് ഒരു പുരുഷന്‍ ഉണ്ടായി ക്രൂദ്ധനായി ആയുധമോങ്ങി നില്‍ക്കുന്നു. കൈയില്‍ ശൂലം. രക്തം നാവിലൂടെ ഒഴുക്കിയും രക്തമാല അണിഞ്ഞു രക്തവര്‍ണ്ണമായും പുരുഷന്‍ നില്‍ക്കുന്നു. സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവി താഴെക്കിടക്കുന്ന അസുരനെ ചവിട്ടിയിട്ടുണ്ട്. ശത്രുസംഹാരിണിയാണ് പൊതുവേ തൃക്കണ്ണുകളോടു കൂടിയ ദേവി അറിയപ്പെടുന്നത്. ശത്രുദോഷം മാറുന്നതിനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സന്താനങ്ങളുടെ നന്മയ്ക്കും സന്താനലാഭത്തിനും കുടുബക്ഷേമത്തിനും ചണ്ഡികാദേവിയെ പൂജിച്ചാൽ പെട്ടെന്ന് ഫലം കിട്ടും പതിനെട്ടു കൈകളുള്ളതാണ് മറ്റൊരു ചണ്ഡിക സങ്കല്പം. ഇവര്‍ക്കെല്ലാം പുറമേ ഇതേ ആയുധങ്ങളേന്തി നില്‍ക്കുന്ന കൈകളുള്ള 9 ദുര്‍ഗ്ഗമാര്‍ വേറെയുണ്ട്. ഈ നവദുര്‍ഗ്ഗമാരെ മനം നിറച്ച് പൂജിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്.
നവ ദുർഗ്ഗാ സ്തോത്രം
പ്രാർത്ഥനാ മന്ത്രങ്ങൾ
1
സർവമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രം ബകേ ഗൗരീ
നാരായണീ നമോസ്തുതേ
2
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം
ച മാം ച പാലയ പാലയ
ദുർഗ്ഗയുടെ മൂലമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായൈ നമ:
ദുർഗ്ഗാ ദേവി ധ്യാനം
ദുർഗ്ഗാം ധ്യായതു ദുർഗ്ഗതി പ്രശമനീം
ദുർവ്വാദളശ്യാമളാം
ചന്ദ്രാർദ്ധോജ്വലശേഖരാം
ത്രിനയനാമാപീതാവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡ ബാണാംശയോർ –
മ്മുദ്രേ വാമഭയകാമദേ
സകടിബന്ധാ ഭീഷ്ട ഭം വാ നയോ:
(ദുർഗതി നശിപ്പിക്കുന്ന കറുകനാമ്പു പോലെ ശ്യാമ നിറമാർന്നവളും ചന്ദ്രക്കല കൊണ്ടു ശോഭിക്കുന്ന കിരീടം ധരിക്കുന്നവളും ചക്രം, ശംഖ്, ശരം, വില്ല്, എന്നിവ ധരിക്കുന്നവളും ചാപ ശരങ്ങളുടെ സ്ഥാനത്ത് അഭയ വര മുദ്രകൾ ധരിക്കുന്നവളും അല്ലെങ്കിൽ വരദകടീ ഹസ്ത മുദ്രകളോടു കൂടിയവളുമായ ദുർഗ്ഗയെ ധ്യാനിക്കണം.)
Story Summary: Significance of Durga Devi Worshipping
Copyright 2024 Neramonline.com. All rights reserved