Friday, 22 Nov 2024
AstroG.in

കർക്കടക ഷഷ്ഠിയിൽ സ്കന്ദനെ പൂജിച്ചാല്‍ മക്കൾക്ക് അഭിവൃദ്ധി

ഡോ. രാജേഷ് പുല്ലാട്ടിൽ

സുബ്രഹ്മണ്യസ്വാമിയുടെയും ശിവപാർവതിമാരുടെയും അനുഗ്രഹത്താൽ ആഗ്രഹസാഫല്യം നേടുന്നതിന്
ഉത്തമമാണ് ഷഷ്ഠി വ്രതം. കർക്കടക മാസത്തിലെ ഷഷ്ഠിവ്രതം സന്താന ലാഭം സന്താന ക്ഷേമം എന്നിവ
സമ്മാനിക്കും. കർക്കടക ഷഷ്ഠി ഇത്തവണ 2024 ആഗസ്റ്റ് 10 ശനിയാഴ്ചയാണ്. ഈ ഷഷ്ഠി ശുദ്ധിയോടെ അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ മക്കൾക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഈ ദിവസം ദാനം ചെയ്യുന്നത് ക്ഷിപ്രഫല സിദ്ധിക്ക് നല്ലതാണ്.

സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കാവുന്ന ശ്രേഷ്ഠ വ്രതമാണ് ഷഷ്ഠി. തലേന്ന്, പഞ്ചമിക്ക് വ്രതം തുടങ്ങണം. അന്ന് ഉപവസിക്കണം. അതിന് കഴിയാത്തവര്‍ ഒരുനേരം മാത്രം അരി ആഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി അവിടുത്തെ നിവേദ്യം കഴിച്ച് വ്രത്രം തീർക്കാം. സുബ്രഹ്മണ്യ പ്രീതിക്ക് കീർത്തനങ്ങളും മന്ത്രങ്ങളും സ്കന്ദഷഷ്ഠി കവചവും ജപിക്കണം.

സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതം നോൽക്കുന്നതിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്നത്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളിൽ ജനിച്ചവരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനങ്ങളിലുള്ളവരും ചൊവ്വാദോഷം ഉള്ളവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്.

സുബ്രഹ്മണ്യ ധ്യാനം
സിന്ദൂരാരുണകാന്തിമിന്ദുവദനം
കേയൂര ഹാരാദിഭിര്‍
ദിവ്യൈരാഭരണൈര്‍ വിഭൂഷിതതനും
സ്വര്‍ഗ്ഗസ്ഥസൗഖ്യപ്രദം
അംഭോജാദയ ശക്തികുക്കുടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതിപ്രണാശോദ്യതം
(സിന്ദൂര വർണ്ണകാന്തിയുളള , ചന്ദ്രന്റെ
മുഖമുള്ളവനും കേയൂരം, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ദേഹത്തോട് കൂടിയവനും അസുരന്മാർക്ക് ദുഃഖം നൽകുന്നവനും താമരപ്പൂവ്, അഭയ മുദ്ര, വേൽ, കോഴി, എന്നിവ കൈകളിൽ ഉള്ളവനും ചുവന്ന പട്ടും കുറിക്കൂട്ടുകളും അണിഞ്ഞവനും ഭക്തരുടെ ഭയം നശിപ്പിക്കുന്നവനും ആയ സുബ്രഹ്മണ്യനെ പ്രണമിക്കുന്നു.)

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

സുബ്രഹ്മണ്യ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ ഷൺമുഖ പ്രചോദ യാത്

സുബ്രഹ്മണ്യ പഞ്ചരത്നം

ഡോ രാജേഷ് പുല്ലാട്ടിൽ,
+91 9895502025

Story Summary: Significance of Karkkadaka Shashi Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!