ശനി ദോഷങ്ങൾക്ക് ഒന്നാന്തരം പരിഹാരം ശനൈശ്ചര സ്തോത്രം ജപം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
മംഗളഗൗരി
ദശരഥമഹാരാജൻ ശനിയെ സ്തുതിച്ച് രചിച്ച പ്രസിദ്ധമായ കീർത്തനമാണ് ശനൈശ്ചര സ്തോത്രം. ഒരോ സമയം പത്ത് ദിക്കിലേക്ക് രഥം തെളിച്ച് വിസ്മയം തീർത്ത് ബ്രഹ്മദേവനിൽ നിന്നും ദശരഥൻ എന്ന നാമഥേയം സ്വന്തമാക്കിയ ശ്രീരാമചന്ദ്രൻ്റെ പിതാവും അയോദ്ധ്യാ പതിയുമായ ദശരഥൻ്റെ ഈ സ്തുതി
ശനിദേവനെ വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇത് പതിവായി ജപിക്കുന്നവർ ശനിദോഷങ്ങളിൽ നിന്നും അതിവേഗം മോചിതരാകുമെന്ന് ശനൈശ്ചരൻ അനുഗ്രഹിച്ചു. ശനിദോഷം മൂലം നഷ്ടപ്പെടുന്ന ഐശ്വര്യാഭിവൃദ്ധിക്ക് ഏറ്റവും മികച്ച പരിഹാരമാകും ശനൈശ്ചര സ്തോത്രം ജപം എന്ന വരവും നൽകി. ശനി ദോഷങ്ങളുള്ളവർ ഈ സ്തോത്രം നിത്യേന മൂന്നു തവണ വീതം രാവിലെയും വൈകിട്ടും ചൊല്ലണം എന്നാണ് ആചാര്യ വിധി.
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിൽ എല്ലാവരെയും ശനിദോഷം ബാധിക്കും. ജനനസമയം അനുസരിച്ച് ദോഷശക്തി കൂടിയും കുറഞ്ഞുമിരിക്കും. ജാതകാലുള്ള ശനിദോഷത്തിനും ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനിക്കും ശനൈശ്ചര സ്തോത്ര ജപം പരിഹാരമാണ്. ശനിദശ അനുഭവിക്കുന്നവരും ജാതക വശാൽ ശനി വക്രഗതിയില്‍ ഉള്ളവരും ശനിയുടെ ദശാപഹാരങ്ങളുള്ളവരും മകരം, കുംഭം കൂറുകാരും ലഗ്നക്കാരും പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാരും ശനൈശ്ചര സ്തോത്രം എല്ലാ ദിവസവും രണ്ടു നേരവും ജപിക്കണം. കടുത്ത ശനി ദോഷങ്ങൾ കാരണം ദുരിതങ്ങളും കഷ്ടപ്പാടും അനുഭവിക്കുന്നവർ ശനിയാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനിയുടെ കാലഹോരയില്‍ നെയ്‌വിളക്ക് കത്തിച്ച് ശനി സ്തോത്രം ജപിക്കുന്നതും നീരാജനം നടത്തി പ്രാർത്ഥിക്കുന്നതും ഏറെ ശ്രേയസ്‌കരമാണ്.
നവഗ്രഹങ്ങളിൽ വച്ച് മനുഷ്യ ജീവിതത്തെ ഏറ്റവും സ്വാധീനിക്കാൻ ശേഷിയുള്ള ഗ്രഹമായ ശനി കഴിഞ്ഞ ദിവസം രാത്രിയിൽ മീനം രാശിയിലേ മാറിയിരിക്കുന്നു. ഇതേത്തുടർന്ന് ഗോചരാലുള്ള ശനി ദോഷം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള കുംഭം, മീനം, മേടം, മിഥുനം, ചിങ്ങം, കന്നി, ധനു രാശിക്കാർ ഇനി എല്ലാ ദിവസവും രണ്ടു നേരം മൂന്ന് തവണ ശനൈശ്ചര സ്‌തോത്രം ജപിക്കുന്നത് ഉത്തമമാണ്. ദിവസവും ജപിക്കാൻ കഴിയുന്നില്ലെങ്കിൽ ശനിയാഴ്ചകളിലെങ്കിലും ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശനി സ്തോത്രം കേൾക്കാം:
ശനൈശ്ചര സ്തോത്രം
നമഃ കൃഷ്ണായ നീലായ
ശിതി ഖണ്ഡ നിഭായ ച
നമോ നീലമയൂഖായ
നീലോത്പല നിഭായ ച
നമോ നിർമാംസ ദേഹായ
ദീർഘ ശ്മശ്രു ജടായ ച
നമോ വിശാല നേത്രായ
ശുഷ്കോദര ഭയാനക
നമഃ പൌരുഷ ഗാത്രായ
സ്ഥൂല രോമായ തേ നമഃ
നമോ നിത്യം ക്ഷുധാർത്തായ
നിത്യതൃപ്തായ തേ നമഃ
നമോ ഘോരായ രൌദ്രായ
ഭീഷണായ കരാളിനേ
നമോ ദീർഘായ ശുഷ്കായ
കാലദംഷ്ട്ര നമോസ്തു തേ
നമസ്തേ ഘോരരൂപായ
ദുർനിരീക്ഷ്യായ തേ നമഃ
നമസ്തേ സർവഭക്ഷായ
വലീമുഖാ നമോസ്തു തേ
സൂര്യപുത്ര നമസ്തേസ്തു
ഭാസ്കരായ ഭയദായിനേ
അധോദൃഷ്ടേ നമസ്തേസ്തു
സംവർത്തക നമോസ്തുതേ
നമോ മന്ദഗതേ തുഭ്യം
നിഷ്പ്രഭായ നമോ നമഃ
തപസാ ദഗ്ദ്ധ ദേഹായ
നിത്യം യോഗ രതായ ച
ജ്ഞാനചക്ഷുർ നമസ്തേസ്തു
കാശ്യപാത്മജസൂനവേ
തുഷ്ടോ ദദാസി രാജ്യം ത്വം
ക്രുദ്ധോ ഹരസി തത്‍ ക്ഷണാത്
ദേവാസുര മനുഷ്യാശ്ച സിദ്ധ
വിദ്യാധരോരഗാഃ
ത്വയാവലോകിതാസ്സൌരേ
ദൈന്യമാശു വ്രജംതി തേ
ബ്രഹ്മാ ശക്രോ യമശ്ചൈവ
മുനയഃ സപ്ത താരകാഃ
രാജ്യഭ്രഷ്ടാഃ പതംതീഹ തവ
ദൃഷ്ട്യാവലോകിതഃ
ത്വയാവലോകിതാസ്തേപി
നാശം യാംന്തി സമൂലതഃ
പ്രസാദം കുരു മേ സൌരേ
പ്രണത്വാഹി ത്വമർത്ഥിതഃ
Story Summary: Regularly Chanting Dasharath Krita Shanaishchara Stotram will ward off all negative influences and mitigate the potential hardships or challenges that might be caused by a malefic Shani or Saturn transit or placement in one’s horoscope
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved