മണ്ഡല, മകരവിളക്ക് കാലത്ത് ഇത് ജപിക്കൂ, അയ്യപ്പ സ്വാമി കൈവിടില്ല
മംഗള ഗൗരി
കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന് അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക. മാനസിക അസ്വസ്ഥതകളെല്ലാം അകന്ന് മന:ശാന്തി ലഭിക്കും. ധ്യാന ശ്ലോകത്തിന് ശേഷം മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഏറെ വിശേഷമാണ്. വരികൾ അറിയാത്തവർ ഇത് കേട്ട് കൂടെ ജപിച്ചാൽ മതി. എല്ലാ ദുരിതവും അകലും. മണ്ഡല-മകരവിളക്ക് കാലത്ത് ശാസ്താവിന്റെ ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കുന്നതും കേൾക്കുന്നതും ഇരട്ടിഫലദായകമാണ്. ശബരിമല തീർത്ഥാടനത്തിന് വ്രതം നോൽക്കുന്നവർ ധ്യാനശ്ലോകം, മൂലമന്ത്രം, അഷ്ടോത്തരം തുടങ്ങിയവ പതിവായി ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഒഴിവാക്കരുത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലിച്ച ശാസ്താ ധ്യാനശ്ലോകം, മൂലമന്ത്രം എന്നിവ കേൾക്കാം :
മൂലമന്ത്രജപം
മൂലമന്ത്രജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. വലിയ കഷ്ടപ്പാടുകൾ പോലും മാറും. ഈ ജപം ഗൃഹത്തിൽ വച്ചും ക്ഷേത്രത്തിൽ നിന്നും നടത്താം. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്. ജപവേളയിൽ വെളുത്ത വസ്ത്രമോ കറുത്ത വസ്ത്രമോ ധരിക്കാം. ജപം 41 ദിവസം എത്തുമ്പോഴേക്കും മാറ്റം അനുഭവിച്ചറിയാൻ കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കും ജപിക്കാം. ജാതിയും മതവും ലിംഗഭേദവും ഇല്ലാത്ത ഭഗവാനാണ് കലിയുഗ വരദൻ. മണ്ഡല – മകരവിളക്ക് കാലത്ത് അയ്യപ്പന്റെ അഷ്ടോത്തര ജപം ഏതൊരു വിഷയത്തിലെയും തടസം അകറ്റുന്നതിനും ഇഷ്ടകാര്യ വിജയത്തിനും നല്ലതാണ്.
ശാസ്താ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായേ ഗോപ്ത്രേ
ശാസ്താ ധ്യാന ശ്ലോകം
സ്നിഗ്ദ്ധാരള വിസാരികുന്തള ഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫുർജ്ജത്പത്ര സുക്നുപ്ത
കുണ്ഡല മഥേഷ്വിഷ്വാസഭൃദ്ദോർ ദ്വയം
നീലക്ഷൌമവസം നവീന ജലദ ശ്യാമാം
പ്രഭാസത്യക സ്വപുത്ര പാർശ്വയുഗം
സുരക്ത സകലാ കല്പം സ്മരേദാര്യകം
അർത്ഥം:
അഴിഞ്ഞുകിടക്കുന്ന മനോഹരമായ കാർകൂന്തലോടു കൂടിയവനും സ്വർണ്ണ സിംഹാസനാരൂഡനും മനോഹര പത്രത്താൽ തീർത്ത കുണ്ഡലങ്ങൾ അണിഞ്ഞവനും ഇരു കൈകളിലായി അമ്പും വില്ലും ഏന്തിയവനും നീല പട്ടുടുത്തവനും മേഘം പോലെ ശ്യാമവർണ്ണമാർന്നവനും രക്തവർണ്ണത്തിലുള്ള ആഭരണങ്ങളോടുകൂടിയവനുമായ ശാസ്താവിനെ സ്മരിക്കുന്നു.
(തന്ത്ര സമുച്ചയത്തിലെ ശാസ്താ ധ്യാന ശ്ലോകത്തിന്റെ അർത്ഥം)
108 ശാസ്താ ക്ഷേത്രങ്ങൾ
ഈ നാടിൻ്റെ രക്ഷാ ദേവതകളായി പരശുരാമൻ പ്രതിഷ്ഠിച്ചതാണ് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 108 ഭഗവതി ക്ഷേത്രങ്ങളും, 108 ശാസ്താ ക്ഷേത്രങ്ങളും, 108 ശിവാലയങ്ങളും. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബരിമലയിൽ ഭഗവാനും ഭക്തനും ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ ഒന്നാകുന്നു. തത്ത്വമസിയാണ് അയ്യപ്പദർശനം. സ്കന്ദപുരാണത്തിലും ഭാഗവതത്തിലുമുള്ള സൂചനകൾ പ്രകാരം പരമശിവന് വിഷ്ണുമായയിൽ ജനിച്ച പുത്രനായ ശാസ്താവിൽ വിലയം പ്രാപിച്ച ദേവനാണ് അയ്യപ്പൻ.
Story Summary: Significance of Sastha Moola Mantra, Sastha Dhayanam and Ashtothram Recitation
Copyright 2024 Neramonline.com. All rights reserved