സർവൈശ്യര്യത്തിന് വിജയദശമി മുതൽ ജപിച്ചു തുടങ്ങാൻ ഒരു മന്ത്രം
വി സജീവ് ശാസ്‌താരം
നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി ദിനങ്ങളാണ്. അഷ്ടമിയിൽ ഗ്രന്ഥങ്ങളും നവമിയിൽ ആയുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമിയിൽ രാവിലെ വിദ്യാദേവതയായ സരസ്വതിയെയും, വിഘ്നം നീക്കുന്ന ഗണപതിയെയും, ജ്ഞാന ദേവനായ ദക്ഷിണാമൂർത്തിയെയും ഗുരുവായ വേദവ്യാസനെയും ആരാധിക്കുന്നു. ഈ മൂർത്തികളുടെ അനുഗ്രഹമാണ് ഏത് വിദ്യയും കർമ്മവും പൂർണ്ണവും ഊർജ്ജസ്വലവുമാക്കുന്നത്. അങ്ങനെ തികച്ചും പുണ്യപ്രദമായ, പ്രാർത്ഥനകൾ അതിവേഗം ഫലിക്കുന്ന
വിജയദശമി നാളിൽ സർവൈശ്യര്യ സിദ്ധിക്ക് സാക്ഷാൽ ആദിപരാശക്തിയായ ശ്രീലളിതാ ദേവിയുടെയും
ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെയും അനുഗ്രഹം സിദ്ധിക്കാൻ ജപിച്ചു തുടങ്ങുവാൻ ഒരു സ്തോത്രം:
ശ്രീമഹാലക്ഷ്മീ ലളിതാ സ്തോത്രം
ജയ ലക്ഷ്മി ജഗന്മാതഃ ജയ ലക്ഷ്മി പരാത്പരേ
ജയ കല്യാണനിലയേ ജയ സർവകലാത്മികേ
ജയ ബ്രാഹ്മി മഹാലക്ഷ്മി ബ്രഹാത്മികേ പരാത്മികേ
ജയ നാരായണി ശാന്തേ ജയ ശ്രീലലിതേ രമേ
ജയ ശ്രീവിജയേ ദേവീശ്വരി ശ്രീദേ ജയർദ്ധിദേ
നമഃ സഹസ്ര ശീർഷായൈ സഹസ്രാനന ലോചനേ
നമഃ സഹസ്രഹസ്താബ്ജപാദപങ്കജശോഭിതേ
അണോരണുതരേ ലക്ഷ്മി മഹതോഽപി മഹീയസി
അതലം തേ സ്മൃതൗ പാദൗ വിതലം ജാനുനീ തവ
രസാതലം കടിസ്തേ ച കുക്ഷിസ്തേ പൃഥിവീ മതാ
ഹൃദയം ഭുവഃ സ്വസ്തേഽസ്തു മുഖം സത്യം ശിരോ മതം
ദൃശശ്ചന്ദ്രാർകദഹനാ ദിശഃ കർണാ ഭുജഃ സുരാഃ
മരുതസ്തു തവോച്ഛ്വാസാ വാചസ്തേ ശ്രുതയോ മതാഃ
ക്രിഡാ തേ ലോകരചനാ സഖാ തേ പരമേശ്വരഃ
ആഹാരസ്തേ സദാനന്ദോ വാസസ്തേ ഹൃദയോ ഹരേഃ
ദൃശ്യാദൃശ്യസ്വരൂപാണി രൂപാണി ഭുവനാനി തേ
ശിരോരുഹാ ഘനാസ്തേ വൈ താരകാഃ കുസുമാനി തേ
ധർമാദ്യാ ബാഹവസ്തേ ച കാലാദ്യാ ഹേതയസ്തവ
യമാശ്ച നിയമാശ്ചാപി കരപാദനഖാസ്തവ
സ്തനൗ സ്വാഹാസ്വധാകാരൗ സർവജീവനദുഗ്ധദൗ
പ്രാണായാമസ്തവ ശ്വാസോ രസനാ തേ സരസ്വതീ
മഹീരുഹാസ്തേഽംഗരുഹാഃ പ്രഭാതം വസനം തവ
ആദൗ ദയാ ധർമപത്നീ സസർജ നിഖിലാഃ പ്രജാഃ
ഹൃത്സ്ഥാ ത്വം വ്യാപിനീ ലക്ഷ്മീഃ മോഹിനീ ത്വം തഥാ പരാ
ഇദാനീം ദൃശ്യസേ ബ്രാഹ്മീ നാരായണീ പ്രിയശങ്കരീ .
നമസ്തസ്യൈ മഹാലക്ഷ്മ്യൈ ഗജമുഖ്യൈ നമോ നമഃ
സർവശക്ത്യൈ സർവധാത്ര്യൈ
മഹാലക്ഷ്മ്യൈ നമോ നമഃ
യാ സസർജ വിരാജം ച തതോഽജം വിഷ്ണുമീശ്വരം
രുദം തഥാ സുരാഗ്രയാശ്ച തസ്യൈ ലക്ഷ്മ്യൈ നമോ നമഃ
ത്രിഗുണായൈ നിർഗുണായൈ ഹരിണ്യൈ തേ നമോ നമഃ
യന്ത്രതന്ത്രാത്മികായൈ തേ ജഗന്മാത്രേ നമോ നമഃ .
വാഗ്വിഭൂത്യൈ ഗുരുതന്വ്യൈ മഹാലക്ഷ്മ്യൈ നമോ നമഃ
കംഭരായൈ സർവവിദ്യാഭരായൈ തേ നമോ നമഃ
ജയാലലിതാപാഞ്ചാലീ രമാതനൈ നമോ നമഃ
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Sree Mahalakshmi Lalitha Sthotram for Starting recitation on Vijaya Dashami Day
Copyright 2024 Neramonline.com. All rights reserved