കണികാണാൻ കൊന്നപ്പൂ നിർബന്ധമായതിൻ്റെ കാരണം

ആചാരപരമായി ശ്രീകൃഷ്ണനും വിഷുവുമായി അഭേദ്യബന്ധമാണ്. ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്ത് ഒരു ഗോപസ്ത്രീ ശ്രീകൃഷ്ണന് ഒരു സ്വർണ്ണ അരഞ്ഞണം പാരിതോഷികമായി കൊടുത്തു. ബാലനായ ശ്രീകൃഷ്ണൻ അത് അരയിൽ കെട്ടി ഭംഗി ആസ്വദിക്കുമ്പോൾ അവിടെയെത്തിയ യശോദ തന്റെ കുട്ടിക്ക് ആരുടെയും പാരിതോഷികം ആവശ്യമില്ലെന്ന് പറയുകയും ആ സ്വർണ്ണക്കിങ്ങിണി വലിച്ചെറിയുകയും അത് കൊന്നവൃക്ഷത്തിന്റെ ശാഖയിൽ പറ്റിപ്പിടിക്കുകയും ചെയ്തുവത്രെ. ഉടനടി ആ കൊന്നമരം ആയിരക്കണക്കിന് കൊന്നപ്പൂക്കളോടുകൂടി കൗതുകത്തോടെ കാറ്റിലുലയാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. അന്നു മുതൽ വിഷുക്കാലം കൊന്നവൃക്ഷം ഏറ്റവും മനോഹരമായ കൊന്നപ്പൂക്കളെ കൊണ്ട് അലങ്കരിക്കുന്നു. കണികാണാൻ കൊന്നപ്പൂ നിർബന്ധമാണ്. ക്ഷേത്രങ്ങളിലെ കലശം ചൊരിഞ്ഞ് പ്രതിഷ്ഠ കഴിഞ്ഞ് നാലാം ദിവസം നട തുറക്കുമ്പോൾ ദേവനോ ദേവിക്കോ കണി കാണാനൊരുക്കാറുമുണ്ട്. ഈ കണിക്ക് കൊന്നപ്പൂക്കൾ വയ്ക്കണമെന്ന് നിർബന്ധമാണ്. ഐശ്വര്യത്തിന്റെ പ്രതീകമാണ് കൊന്നപ്പൂക്കൾ
ജ്യോതിഷ ചക്രവർത്തി
പെരിങ്ങോട് ശങ്കരനാരായണൻ +91 9447404003
Story Summary: Story of Kanikonna and
Vishu Festival
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved